കണ്ണൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം നടക്കുമ്പോഴും സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ നിസംഗതയ്ക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഈ വിഷയത്തെ ഒറ്റപ്പെട്ട സംഭവമായി കണ്ട് ലഘൂകരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ പ്രതികരണം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം മന്ത്രിമാരെ സോണിയാഗാന്ധിയുള്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വിമര്‍ശിക്കുന്നില്ല. അംബാനിമാര്‍ക്ക് സംരക്ഷണം നല്കുന്ന ഭരണം പാവപ്പെട്ടവരെ ചുട്ടുകൊല്ലുകയാണ്. ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി. ശിവദാസന്‍ പറഞ്ഞു. എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഷാജിറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: V. Shivadasan, SFI, Press meet, Students, Protest, March, Government, Congress, Chief Minister, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق