കണ്ണൂര്‍: നഗരത്തില്‍ നിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ അകലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന ക്യാമ്പ് റെയ്ഡ് ചെയ്ത് പൊലീസ് 21 പേരെ അറസ്റ്റ് ചെയ്തു. ക്യാമ്പില്‍ നിന്ന് രണ്ട് നാടന്‍ ബോംബുകളും ഒരു വടിവാളും പിടികൂടിയിട്ടുണ്ട്. പാമ്പുരുത്തി റോഡിലെ ഫലാഹ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിനു പിന്നിലെ തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ വച്ചാണ് പരിശീലനം നടന്നത്.
ബോംബുകളും വാളും മരം കൊണ്ട് നിര്‍മ്മിച്ച മനുഷ്യ രൂപവും ബോംബു നിര്‍മ്മാണ സാമഗ്രികളും കെട്ടിടത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ ഭ ഇസ്‌ളാമിക് റിപ്പബ്‌ളിക് ഓഫ് ഇറാന്‍ ' എന്ന് മുദ്രണം ചെയ്തിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും പൊലീസിന് ലഭിച്ചു. ക്‌ളാസ്സുമുറിയില്‍ നിന്ന് അറുപതു കസേരകളും പ്രവര്‍ത്തകര്‍ സഞ്ചരിച്ച ഒരു സ്‌കൂട്ടറും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏതാനും ദിവസങ്ങളായി ഇവിടെ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി: പി.സുകുമാരന്റെ നേതൃത്വത്തില്‍ പൊലീസ് ചൊവ്വാഴ്ച കാലത്ത് പതിനൊന്നരയോടെ റെയ്ഡ് നടത്തിയത്. റെയ്ഡിനെത്തുമ്പോള്‍ അവിടെ ക്‌ളാസ്സ് നടക്കുകയായിരുന്നു.
ക്‌ളാസ്സില്‍ അമ്പതോളം പേരുണ്ടായിരുന്നുവെന്നും പൊലീസ് കെട്ടിടം വളഞ്ഞപ്പോള്‍ കുറേ പേര്‍ ഓടി രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. പിടികൂടിയവരില്‍ പ്രദേശവാസിയായ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരില്‍ അസീസ് എന്നയാള്‍ വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശ്വിനികുമാറിനെ എട്ടു വര്‍ഷം മുമ്പ് ബസില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ആയുധങ്ങള്‍ വളപട്ടണം പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോള്‍ ബോംബ് സക്വാഡും കൂടെയുണ്ടായിരുന്നു.
ട്രസ്റ്റ് ഓഫീസ് കെട്ട്‌റടത്തിലെ റെയ്ഡിനു ശേഷം ഇവിടെയുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൊലീസ് പൂട്ട് പൊളിച്ച് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. നാറാത്ത്, പാമ്പുരുത്തി ഭാഗത്ത് ഇനിയും ബോംബുകളും മറ്റ് ആയുധങ്ങളും സംഭരിച്ചുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് തിരച്ചില്‍ തുടരുകയാണ്. വളപട്ടണം സി.ഐ: കെ.ബാലകൃഷ്ണന്‍, മയ്യില്‍ എസ്.ഐ: കല്യാടന്‍ സുരേന്ദ്രന്‍ എന്നിവരും ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലുണ്ടായിരുന്നു.
നാറാത്ത്, പാമ്പുരുത്തി പ്രദേശങ്ങള്‍ മുസ്‌ളിം ലീഗിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളാണ്. എന്നാല്‍ അടുത്തിടെയായി ഈ മേഖലയില്‍ പോപ്പുലര്‍ ഫ്രണ്ട് പിടിമുറുക്കിവരികയാണ്. എട്ടു വര്‍ഷം മുമ്പ് നാറാത്ത് വച്ച് പതിനഞ്ച് പൈപ്പ് ബോംബുകള്‍ പിടികൂടിയിരുന്നു. ജില്ലയില്‍ ആദ്യമായി പൈപ്പ് ബോംബുകള്‍ പ്രത്യക്ഷപ്പെട്ടതും അന്നാണ്. പൊലീസ് ഇവ ചെങ്കല്‍ ക്വാറിയില്‍ വച്ച് പൊട്ടിച്ച് നിര്‍വീര്യമാക്കുകയായിരുന്നു.

Keywords: Kerala, Kannur, Popular front, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق