കണ്ണൂര്‍: വിജിലന്‍സ് അന്വേഷണം നേരിടുന്ന ജീവനക്കാരനെ വീണ്ടും കണ്ണൂരില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ ട്രഷറി ഓഫീസര്‍ മോഹനചന്ദ്രനെ എന്‍.ജി.ഒ അസോസിയേഷന് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ജില്ലാപ്രസിഡന്റ് മധു, സെക്രട്ടറി രാജേഷ് ഖന്ന, എം. ഷനിജ്എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
കണ്ണൂര്‍ ട്രഷറിയില്‍ ജീവനക്കാരനായിരുന്ന എന്‍.ജി. ഒയൂണിയന്‍ മുന്‍ പ്രവര്ത്തകന് എം.വി രാജേന്ദ്രനെ വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് 2011ല്‍ പഴയങ്ങാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അടുത്ത കാലത്ത എന്‍.ജി.ഒ ഫ്രണ്ടില്‍ ചേര്‍ന്നാണ് ഇയാള്‍ കണ്ണൂരിലേക്ക്സ്ഥലംമാറിവന്നതെന്നാണ് സമരക്കാരുടെ ആരോപണം.
Keywords: Kerala, Kannur, Dist, officer, NGO Association, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق