കണ്ണൂര്‍: തിങ്കളാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ്സ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തിങ്കളാഴ്ച തന്നെ പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. ജില്ലയിലെ ഒരു സായുധ പൊലീസ് ക്യാമ്പില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയ്ക്ക് പുറത്തും ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായി കണ്ണൂരില്‍ അറസ്റ്റ് ചെയ്തവര്‍ക്ക് ബന്ധമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം കര്‍ണ്ണാടക പൊലീസ് കണ്ണൂരിലെത്തിയിരുന്നു. ഇതേ ഉദ്ദേശ്യത്തോടെ ഹൈദരാബാദ് പൊലീസും കണ്ണൂരില്‍ അടുത്ത ദിവസം എത്തിച്ചേരുമെന്നറിയിച്ചിട്ടുണ്ട്. ഈയിടെ നടന്ന ഹൈദരാബാദ് സ്‌ഫോടനത്തിന്റെ മലയാളിബന്ധം അന്വേഷിക്കാനാണ് അവരെത്തുന്നത്.

Keywords: Kerala, Kannur, Popular Front, Police, Hyderabad, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق