തീവ്രവാദം വളര്‍ത്തിയത് CPMന്റെയും RSSന്റെയും കോണ്‍ഗ്രസ് വിരോധം: പി. രാമകൃഷ്ണന്‍

കണ്ണൂര്‍: സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് തീവ്രവാദം വളര്‍ത്തിയതെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് തീവ്രവാദം വളര്‍ന്നത്. രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക, രാജ്യത്തെ രകഷിക്കുക എന്ന മുദ്രാവാക്യവുമായി ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
P-Ramakrishnan, Kannur

കോണ്‍ഗ്രസിനെതിരെ സി.പി.എമ്മും ആര്‍.എസ്.എസും നിരന്തരം രംഗത്ത് വന്നതാണ് തീവ്രവാദം വളരാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസ് വിരോധം മാറ്റിവെച്ച് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയാറാകണം. രാഷ്ട്രീയ ഭീകരവാദവും മത തീവ്രവാദവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഇതിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒത്തൊരുമയോടെ യോജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ തോക്കുണ്ടാക്കാനും ബോംബുണ്ടാക്കാനും പരിശീലിപ്പിച്ചത് സി.പി.എം. ആണ്. സി. പി.എം കേന്ദ്രങ്ങള്‍ ആയുധക്കൂമ്പാരങ്ങളാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എസ്.ഡി.പി.ഐ , പി. ഡി. പി,എന്‍. ഡി. എഫ് . സംഘടനകളെ വളര്‍ത്തിയത് സി. പി .എമ്മാണ് .ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ഓരോ കാലഘട്ടത്തിലും കോണ്‍ഗ്രസിനെ അസ്ഥിരപ്പെടുത്താന്‍ മതരാഷ്ട്രീയ തീവ്രവാദികള്‍ ശ്രമിച്ചുന്നെും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, അദ്ധ്യക്ഷത വഹിച്ചു. എ. പി .അബ്ദുല്ലക്കുട്ടി എം.എല്‍.എ, കെ. പി. സി .സി. ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്‍, വി. എ .നാരായണന്‍, മുന്‍ മന്ത്രി കെ. പി നൂറുദ്ദീന്‍, കെ. പി. സി. സി. നിര്‍വ്വാഹക സമിതി അംഗം കെ. സി .കടമ്പൂരാന്‍, എം. നാരായണന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗ്‌റച്ചു. പ്രൊഫ. എ. ഡി. മുസ്തഫ, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, കെ. പ്രമോദ്, സജീവ് മാറോളി, വി .വി .പുരുഷോത്തമന്‍, കൊയ്യം ജനാര്‍ദ്ദനന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കെ. കെ. മോഹനന്‍, റഷീദ് കവ്വായി, എം. പി. ഉണ്ണികൃഷ്ണന്‍, എം. പി .മുരളി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജയലകഷ്മി രാമകൃഷ്ണന്‍, മീറവല്‍സന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മാര്‍ട്ടിന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Popular Front, DCC, KPCC, RSS, CPM, CPI, Congress, SDPI, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم