അറ്റകുറ്റപ്പണി: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടു


Operation theatre
കണ്ണൂര്‍: കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടു. ശനിയാഴ്ച മുതലാണ് രണ്ട്, മൂന്ന് ഓപ്പറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടത്. ജനറല്‍ ശസ്ത്രക്രിയകളും എല്ലു സംബന്ധമായ ശസ്ത്രക്രിയകളും ഇതേതുടര്‍ന്ന് മുടങ്ങിയിരിക്കുകയാണ്. തീയേറ്ററിന്റെ വാതിലുകള്‍ ഒരാഴ്ച മുന്പ് തകര്‍ന്നുവീണിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി ശനിയാഴ്ച തുടങ്ങി.

തീയേറ്റര്‍ രണ്ടിലെ ചുവരിലെ കോണ്‍ക്രീറ്റ് പാളികള്‍ കഴിഞ്ഞദിവസം അടര്‍ന്നുവീണു. ടൈല്‍സുകളും ഇളകി. ഇത് പൊടി ശല്യവും മറ്റും സൃഷ്ടിച്ചു. ഇതോടെ അടിയന്തര അറ്റകുറ്റപ്പണി ആവശ്യമായി വരികയായിരുന്നു. വെള്ളിയാഴ്ച വരെ ശസ്ത്രക്രിയ കൃത്യമായി നടന്നുവന്നിരുന്നു. ശിനായാഴ്ച അടിയന്തരമായി ചെയ്യേണ്ട ഒന്നുരണ്ട് മൈനര്‍ ഓപ്പറേഷനുകള്‍ നടത്തി.

ഞായറാഴ്ച അവധി ദിവസം പ്രയോജനപ്പെടുത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും പ്രവൃത്തി കഴിഞ്ഞാല്‍ അണുവിമുക്തമാക്കാനും അത് പരിശോധിച്ച് അനുമതി ലഭിക്കാനും പിന്നെയും അഞ്ചുദിവസം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുതന്നെ ഒരാഴ്ചയെങ്കിലും ശസ്ത്രക്രിയകള്‍ മുടങ്ങും. എല്ല് സംബന്ധമായും ജനറലായും ദിവസേന രണ്ട് മേജര്‍ ശസ്ത്രക്രിയകളും നാലോ അഞ്ചോ മൈനര്‍ ശസ്ത്രക്രിയകളും ആശുപത്രിയില്‍ നടന്നുവരുന്നു.

പ്രസവ സംബന്ധമായ ശസ്ത്രക്രിയകളും കണ്ണിന്റെ ശസ്ത്രക്രിയകളും വേറെ തീയേറ്ററുകളിലാണ് നടക്കുന്നതെന്നതുകൊണ്ടുതന്നെ ഇവയെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടുവര്‍ഷം മുന്പ് കാല്‍കോടിയോളം രൂപ ചെലവിട്ട് പുതുക്കിപ്പണിത കെട്ടിടമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.

Keywords: Kerala, Kannur, Dist. hospital, operation theater, Door, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم