പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Irikkur-molestation-accuses
Babu , Suresh & Nikhil
ശ്രീകണ്ഠാപുരം: തായ്ക്കുണ്ടത്തെ മാനസികരോഗിയായ 17 വയസുകാരിയെ വിവാഹവാഗ്ദ്ധാനം നല്‍കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തായ്ക്കുണ്ടം സ്വദേശികളായ ബാബു(39) നിഖില്‍ (18) സുരേഷ്(36) എന്നിവരെയാണ് മട്ടന്നൂര്‍ സി. ഐ മ ടി. എന്‍ സജീവ്, ഇരിക്കൂര്‍ എസ്. ഐ പി.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തതത്. പ്രധാനപ്രതിയായ ബസ് ജീവനക്കാരന്‍ പയ്യന്നൂര്‍ ചീമേനിയിലെ സരീഷിനു വേണ്ടി പൊലിസ് തിരച്ചില്‍ നടത്തുന്നുണ്ട്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടിയെ തലശേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞ 17ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. 27ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പയ്യന്നൂരിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട സരീഷ് വിവാഹം ചെയ്യുമെന്ന് പറഞ്ഞതിനാലാണ് വീട്ടില്‍ നിന്നു പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു.

പയ്യന്നൂര്‍ വെളളൂരിലെ ഒരു വീട്ടില്‍ വെച്ച് പീഡിപ്പിച്ച ശേഷം സരീഷ് വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ഇതിനു രണ്ടുമാസംമുമ്പാണ് വിവിധദിവസങ്ങളിലായി കൊശവന്‍ വയലിലെ ഒരു ആളൊഴിഞ്ഞ വീട്ടില്‍വച്ച് മറ്റു പ്രതികള്‍ പീഡിപ്പിച്ചത്. പ്രതികളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannue, Shrikandappuram, Payyannur, Vellur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم