കലാനിലയം നാടകോത്സവം കണ്ണൂരില്‍

കണ്ണൂര്‍: കലാനിലയം നാടകോത്സവം ചൊവ്വാഴ്ച മുതല്‍ 26വരെ മേലെചൊവ്വ പാതിരിപ്പറന്പ് ഗ്രൗണ്ടില്‍ നടക്കും. ചൊവ്വാഴ്ച മുതല്‍ ആറുവരെ ഭകടമറ്റത്ത് കത്തനാര്‍'മാന്ത്രികനാടകവും ഏഴുമുതല്‍ 26വരെ ഭരക്തരക്ഷസ്' നാടകവും പ്രദര്‍ശിപ്പിക്കും. വൈകിട്ട് ആറരയ്ക്കും ഒന്പതരയ്ക്കും രണ്ട് അവതരണങ്ങളായിരിക്കും ഉണ്ടാവുക.

File photo
24000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഓഡിറ്റോറിയത്തില്‍ 4900 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാടക സ്‌റ്റേജാണിതെന്ന് കലാനിലയം അനന്തപത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനം പറന്നിറങ്ങുന്നതും മോട്ടോര്‍കാറുകള്‍ വേദിയിലൂടെ ചീറിപ്പായുന്നതുമുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ കാണികളെ വിസ്മയിപ്പിക്കുമെന്നും എവിടെയും കൊണ്ടുപോകാവുന്ന സ്‌റ്റേജ് അടുത്തുതന്നെ കലാനിലയം അവതരിപ്പിക്കാനിരിക്കുകയാണെന്നും അനന്തപത്മനാഭന്‍ അറിയിച്ചു.


Keywords: Kerala, Kannur, drama, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم