തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി. ഒരുങ്ങി: പി.കെ. കൃഷ്ണദാസ്

P.K. Krishnadas, BJP, Kerala, Kannur, Kannur News, Kannur Vartha, Congress, CPM, Prime Minister,
കണ്ണൂര്‍: ലോകസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബി.ജെ.പി. ഒരുക്കം തുടങ്ങിയതായി ബി.ജെ.പി. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകും. ഇത് മനസിലാക്കി ഇതോടൊപ്പം തന്നെ ലോകസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
അഴിമതിയും ജനവിരുദ്ധതയും കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റി.

യു.പി.എയില്‍ നിന്ന് ഘടകകക്ഷികള്‍ വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, എന്‍.ഡി.എ. ജനങ്ങളില്‍ കൂടുതല്‍ സ്വീകാര്യമായി വരികയാണ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്‌പോള്‍ മത്സരം ഇരുമുന്നണികള്‍ തമ്മിലായിരിക്കും. മൂന്നാംമുന്നണി അപ്രസക്തമാണ്. ദേശീയ രാഷ്ട്രീയം രണ്ട് ദ്രുവങ്ങളിലായി കേന്ദ്രീകരിക്കപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ പിന്തുണ തേടുമോയെന്നും സി.പി.എം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോയെന്നും അറിയണം.

പരസ്പരം മത്സരിച്ച് ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇരു പാര്‍ട്ടികളും ഇക്കാര്യം വ്യക്തമാക്കണം. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി നേരത്തെ തന്നെ ഇടതുപക്ഷത്തിന്റെ പിന്തുണ സ്വീകരിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞു. ഈ പ്രസ്താവനയോട് സി.പി.എം. നേതൃത്വം പ്രതികരിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പരിവര്‍ത്തനമുണ്ടാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

ബി.ജെ.പിയില്‍ പ്രധാനമന്ത്രിയാവാന്‍ യോഗ്യരായവര്‍ നിരവധിയാണ്. എന്നാല്‍, കോണ്‍ഗ്രസില്‍ യോഗ്യതയുള്ളവരെ തേടുകയാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രി ആരാണെന്നുള്ള കാര്യത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തീരുമാനമുണ്ടാകും. പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലുള്ളൂ.

സംസ്ഥാന ഭാരവാഹികളെ അടുത്തുതന്നെ പ്രഖ്യാപിക്കും. അടുത്ത കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച നടക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി. രാഘവന്‍, ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.എന്‍. ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. കുര്യച്ചന്‍ സ്വാഗതം പറഞ്ഞു.

Keywords: P.K. Krishnadas, BJP, Kerala, Kannur, Kannur News, Kannur Vartha, Congress, CPM, Prime Minister, Election, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم