കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ നിന്ന്ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ തൊഴിലാളി പ്രസ്ഥാനത്തെ നയിക്കാന്‍ കണ്ണൂരുകാരനായ എ.കെ. പത്മനാഭന് വീണ്ടും നിയോഗം. അഞ്ചുപതിറ്റാണ്ടുകാലത്തെ ട്രേഡ് യൂണിയന്‍ അനുഭവപാരമ്പര്യവും തൊഴിലാളി വര്‍ഗതാത്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുളള സൗമ്യമായ ഇടപെടലുകളാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ എ.കെ.പിയെന്ന് മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന എ.കെ പത്മനാഭനെ വീണ്ടും സി. ഐ.ടി.യുവിന്റെ അമരത്ത് എത്തിച്ചത്.
സി. പി. എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹം കണ്ണൂര്‍ ചിറയ്ക്ക്ല്‍ പുഴാതി എ.വി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പാപ്പിനിശേരി ആമന്ത്ര കേളോത്ത് ജാനകിയമ്മയുടെയും മകനാണ്. കല്യാശേരി ഗവ. ഹൈസ്‌കൂളില്‍ നിന്നാണ് എ.കെ. പി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1962ല്‍ മദിരാശിയിലെത്തി. ത്യാഗരാജ കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിനു ചേര്‍ന്നു.
1963 അശോക് ലൈലന്‍ഡ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ തൊഴില്‍പരിശീലകനായി പ്രവേശിച്ചു. പിന്നീട് സ്ഥിരം ജീവനക്കാരനായി. തൊഴിലാളി പ്രശ്‌നങ്ങളില്‍ അന്നേ ഇടപെട്ടു തുടങ്ങി. 1966ല്‍ ചെന്നൈ വാഷര്‍മാന്‍ പേട്ടില്‍ നിന്ന് സി. പി. എം അംഗമായി. 1968ല്‍ തിരുവെട്രിയൂര്‍ ടൗണ്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് 1967ല്‍ മുതല്‍ ആരംഭിച്ച അതിശക്തമായ തൊഴിലാളി പോരാട്ടമാണ് സജീവട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലേക്ക് എ.കെ. പിയെ നയിച്ചത്. 1970ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സി. ഐ.ടി.യു സ്ഥാപകസമ്മേളനത്തില്‍ പ്രതിനിധിയായി. 1970കളില്‍ മദിരാശിയില്‍ തൊഴിലാളി സമരം കരുത്താര്‍ജ്ജിച്ചു.
സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ എ.കെ.പിയെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു. ജോലിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നതോടെ മുഴുവന്‍ സമയ തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകനായി മാറി. മദിരാശിയിലെ ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. 1979ല്‍ സി. ഐ.ടി.യു സംസ്ഥാന കമ്മിറ്റിയിലെത്തി. തമിഴ് നാട് സംസ്ഥാന പ്രസിഡന്റായി.
1982ല്‍ ഓള്‍ ഇന്ത്യാവര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ സി. ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.തമിഴ് നാട്ടിലെ സി. പി. എം നേതാവ് പി.ആര്‍ പരമേശ്വരന്റെ മകള്‍ ഉഷാദേവിയാണ് ഭാര്യ. മക്കള്‍:മനോജ്കുമാര്‍(മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍) സുമിത.
Keywords: Kerala, Kannur, CITU, A.K Pathnaban, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق