എ.കെ പത്മനാഭനും തപന്‍ സെന്നിനും രണ്ടാംമൂഴം

AK. Padmanabhan Kannur, CITU
AK. Padmanabhan
കണ്ണൂര്‍: സി. ഐ.ടി.യു അമരക്കാരായി എ.കെ പത്മനാഭനും തപന്‍ സെന്നിനും രണ്ടാംമൂഴം. കണ്ണൂരില്‍ എം.കെ പാന്ഥെ നഗറില്‍ സമാപിച്ച സി. ഐ.ടി.യു അഖിലേന്ത്യാസമ്മേളനത്തില്‍ എ.കെ പത്മനാഭനെ പ്രസിഡന്റായും തപന്‍ സെന്നിനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു.

രഞ്ജന നിരുലയാണ് ട്രഷറര്‍. 15വൈസ് പ്രസിഡന്റുമാരും 16 സെക്രട്ടറിമാരുമുണ്ട്. 425 അംഗ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് 135 അംഗവര്‍ക്കിംഗ് കമ്മിറ്റിയെയും ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ എ. കെ പത്മനാഭനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് കെ. ഒ ഹബീബ്, ജെ. മെഴ്‌സിക്കുട്ടിയമ്മ, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കെ.കെ ദിവാകരന്‍, എളമരം കരീം, പി. നന്ദകുമാര്‍ എന്നിവര്‍ സെക്രട്ടറിമാരുമാണ്.
Tapan Sen, CITU, Kannur
Tapan Sen


സെക്രട്ടറിമാരായ എ. ആര്‍ സിന്ധു(സെന്റര്‍)വും ഡി.ഡി രാമാന്ദനും (ജാര്‍ഖണ്ഡ്) മലയാളികളാണ്. കെ. എന്‍ രവീന്ദ്രനാഥ്, എം. എം ലോറന്‍സ്, പി.കെ ഗുരുദാസന്‍ എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കി. ഇവരെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു വൈസ് പ്രസിഡന്റുമാര്‍: സുകോമള്‍ സെന്‍, ജെ. എസ് മജുംദാര്‍(സെന്റര്‍) കെ. എല്‍.ബജാജ്(മഹാരാഷ്ട്ര) ശ്യാമള്‍ ചക്രവര്‍ത്തി, ബസുദേവ് ആചാര്യ(ബംഗാള്‍) എ. സൗന്ദരരാജന്‍, മാലതി ചിട്ടിബാബു(തമിഴ്‌നാട്) ദേബന്‍ ഭട്ടാചാര്യ, ബിഷ്ണു മൊഹന്തി ( അസം) പി.റോജ, എം.സായ്ബാബു( ആന്ധ്ര) രഘുനാഥ് സിംഗ്( പഞ്ചാബ്).

സെക്രട്ടറിമാര്‍: സ്വദേശ് ദേബ് റോയ്,ഡോ.കെ. ഹേമലത(സെന്റര്‍) മണിക് ഡേ(ത്രിപുര) ആര്‍. സുധാഭാസ്‌ക(ആന്ധ്ര) ദീപക് ദാസ്ഗുപ്ത, പ്രശാന്ത നന്ദിചൗധരി, രത്‌നദത്ത(ബംഗാള്‍) എസ്. വരലക്ഷ്മി, എസ്. പ്രസന്നകുമാര്‍(കര്‍ണ്ണാടക) കശ്മിര്‍ സിംഗ് ഠാക്കുര്‍(ഹിമാചല്‍) ജി.സുകുമാരന്‍(തമിഴ് നാട്). ഒരു സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടുണ്ട്.

വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും കെ. എം സുധാകരന്‍, എന്‍. പത്മലോചനന്‍, കെ. ചന്ദ്രന്‍പിളള, എ.കെ ബാലന്‍, കെ. പി സഹദേവന്‍, ടി. പി രാമകൃഷ്ണന്‍, വി.ശശീന്ദ്രന്‍, എം. ചന്ദ്രന്‍, എസ്.ശര്‍മ്മ, എം.എം വര്‍ഗീസ്, വി.എസ് മണി, പി.രാഘവന്‍, നെടുവത്തൂര്‍ സുന്ദരേശന്‍, കെ. പി മേരി, വി.സി കാര്‍ത്യായനി, കാട്ടാക്കട ശശി, ഇ.കാസിം, കെ.പ്രസാദ്, ബി.ജെ അജയകുമാര്‍, കെ. എന്‍ ഗോപിനാഥ്, വി.കെ മധു, വി. എന്‍ വാസവന്‍, കെ. എഫ് ഡേവിസ്, സി.കൃഷ്ണന്‍, ടി.ദാസന്‍, പി. ലാലാജി ബാബു, പി.ടി രാജന്‍, പി.ജെ ദിലീപ് എന്നിവരെയും ഉള്‍പ്പെടുത്തി.

Keywords: Kerala, CITU, A.K Pathnaban, Office bearers, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم