കണ്ണൂര്‍: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വീണ്ടും കൂടിക്കാഴ്ച നടത്തി. സി.ഐ.ടി.യു ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയ വി.എസിനെ ബര്‍ലിന്‍ പയ്യാന്പലം ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിക്കുകയായിരുന്നു. അല്‍പനേരം ഇരുവരും സംസാരിച്ചു. തന്റെ നിലപാടുകളില്‍ വി.എസ്. ഉറച്ചുനില്‍ക്കുകയാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അറിയാന്‍ അദ്ദേഹം കാത്തിരിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ബര്‍ലിന്‍ പറഞ്ഞു.
ഗസ്റ്റ് ഹൗസില്‍ നിന്ന് മടങ്ങിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സി.ഐ.ടി.യു സെമിനാറില്‍ വി.എസിന്റെ പ്രസംഗം കേള്‍ക്കാനും കാത്തിരുന്നു. പരിപാടി അഞ്ചുമണിക്ക് തുടങ്ങുമെന്നറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.
വളരെ നേരത്തെ തന്നെ ഇവിടെയെത്തിയ ബര്‍ലിന്‍ വേദിയുടെ മുന്‍നിരയില്‍ തന്നെ ഇരുന്നുവെങ്കിലും ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന നേതാക്കളാരും അദ്ദേഹത്തോട് സംസാരിച്ചില്ല. ടി.വി. രാജേഷ് എം.എല്‍.എയുടെ സ്വാഗതപ്രസംഗത്തിനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്റെ അദ്ധ്യക്ഷപ്രസംഗത്തിനും ശേഷമാണ് വി.എസ്. സംസാരിച്ചത്. വി.എസ്. സംസാരിച്ചു കഴിഞ്ഞതോടെ ബര്‍ലിന്‍ മടങ്ങി.

Keywords: Kerala, Kannur, V.S, Berlin, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق