'അന്ധവിശ്വാസം പ്രചരിപ്പിച്ച് സംഘപരിവാര്‍ ശക്തികള്‍ ഭൂമിതട്ടിയെടുക്കാന്‍ ശ്രമിക്കുന്നു'

P. Jayarajan
കണ്ണൂര്‍: ഇരിട്ടിക്കടുത്ത മീത്തലെ പുന്നാട്ട് ഹൈക്കോടതി വിധിയെ തുടര്‍ന്ന് സ്വകാര്യ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച പൊലീസ് നടപടി എതിര്‍ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ മേഖലയെ വര്‍ഗീയവത്കരിക്കാനാണെന്നും ഇതിനെ ചെറുക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.

പ്രവാസി മലയാളിയായ ചിറക്കലിലെ സുരേന്ദ്ര മാരാര്‍ വിലയ്ക്കുവാങ്ങിയതാണ് സ്ഥലം. നേരത്തെ പരന്പരാഗത തറവാട്ടുകാര്‍ കോടതി നടപടികളിലൂടെ പരസ്യമായി ലേലംചെയ്തുവിറ്റപ്പോള്‍ നിയമാനുസൃതം വിലയ്‌ക്കെടുക്കപ്പെട്ട ഭൂമിയാണിത്. പിന്നീട് കൈമാറപ്പെട്ടു. ബാഗ് നിര്‍മ്മാണ യൂണിറ്റും കോഴിഫാമും ഈ ഭൂമിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

ഈ സ്ഥലം നിസാരവിലയ്ക്ക് തരപ്പെടുത്താന്‍ സുരേന്ദ്ര മാരാരില്‍ ചില സംഘപരിവാര്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉടമ ആവശ്യപ്പെട്ട വില തയ്യാറാകാതായപ്പോള്‍ കച്ചവടം നടന്നില്ല. ഒരു കൊല്ലം മുന്പ് മാരാരുടെ സ്ഥലത്ത് ക്ഷേത്രവിശ്വാസത്തിന്റെ ചില സൂചനകള്‍ ചൂണ്ടിക്കാട്ടി സ്ഥലം കൈയേറാനായി ശ്രമം. ഇതേതുടര്‍ന്നാണ് ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.

വിധി നടപ്പിലാക്കിയ പൊലീസ് നടപടി ക്ഷേത്രവിശ്വാസത്തിനെതിരല്ല. സി.പി.എം വിശ്വാസത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തെ അനുവദിക്കാനാവില്ല. ഇരിട്ടിയില്‍ നേരത്തെ പരന്പരാഗത മുസ്ലിം കുടുംബത്തെ പ്രലോഭിപ്പിച്ച് കൈരാതി കിരാത ക്ഷേത്രം സ്ഥാപിക്കാനും ഇതേമട്ടില്‍ ശ്രമം നടത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ വരുമാനമാകെ ഏതാനും പേര്‍ കൈയടക്കുന്ന അവസ്ഥയാണുള്ളതെന്നും പി. ജയരാജന്‍ കുറ്റപ്പെടുത്തി.

Keywords: Kerala, Kannur, P. Jayarajan, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم