കണ്ണൂര്‍: ശുദ്ധമലയാളത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്നു ഇ.എം.എസെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയെ നോവിക്കാത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇഎംഎസ് എഴുതിയ ഒരു വരിയും ഒരാള്‍ക്ക് പോലും മനസിലാകാതിരുന്നിട്ടില്ല. ഭാഷയുടെ പ്രയോഗ സാധ്യതകളെക്കുറിച്ച് കൃത്യമായ നിഷ്‌കര്‍ഷകള്‍ അദ്ദേഹം പുലര്‍ത്തി. നല്ല മലയാളം പഠിക്കാനും പ്രയോഗിക്കാനും ആ്ഗ്രഹിക്കുന്നവര്‍ ഇ.എം.എസിന്റെ കൃതികളാണ് വായിക്കേതെന്നും പത്മനാഭന്‍ പറഞ്ഞു.
പയ്യന്നൂര്‍ കുഞ്ഞിരാമന്റെ 'സ്വാതന്ത്ര്യം തന്ന കഥകള്‍' എന്ന പുസ്തകം ടി പത്മനാഭന്‍ സുധ അഴീക്കോടിന് നല്‍കി പ്രകാശനം ചെയ്തു. ദിനകരന്‍ കൊമ്പിലാത്തിന്റെ അദ്ധ്യക്ഷതയില്‍ എം പ്രകാശന്‍, കാവുമ്പായി നാരായണന്‍, ജി ഡി നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ .വി സുഗതന്‍, സാക്ഷരത മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി പി സിറാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി സെക്രട്ടറി പി.കെ ബൈജു സ്വാഗതവും വി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, EMS, T. Pathnaban, Library, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق