ബിട്ടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Bitti Mehanthi in Chala
പയ്യന്നൂര്‍: അല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തിയെ ഏപ്രില്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിട്ടിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസിന്റെ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

ബുധനാഴ്ച രാവിലെ ബിട്ടി എം.ബി.എയ്ക്കു പഠിച്ച കണ്ണൂരിലെ ചിന്‍ടെക്കില്‍ എത്തിച്ച് തെളിവെടുത്ത ശേഷം വൈകുന്നേരം മൂന്ന് മണിയോടെയാണ് പൊലീസ് ബിട്ടിയെ കോടതിയില്‍ ഹാജരാക്കിയത്.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന് ബിട്ടിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടങ്കിലും കോടതി നിരസിക്കുകയായിരുന്നു. പത്തുദിവസം കസ്റ്റഡിയില്‍ നല്‍കിയത് ധാരാളമാണെന്നും കോടതി നിരീക്ഷിച്ചു. ബിട്ടിക്ക് വേണ്ടി അഡ്വ: നിക്കോളാസ് ജോസഫ് ഹാജരായി.

പത്ത് ദിവസങ്ങള്‍ക്കു മുമ്പ് ബിട്ടിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വന്‍ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. എന്‍.ഡി.ടി.വിയും മറ്റുമടക്കം നിരവധി ദേശീയ ചാനല്‍ പ്രതിനിധികളും അന്ന് കോടതി വളപ്പിലെത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച ബിട്ടി വന്നിറങ്ങുമ്പോള്‍ ഏതാനും പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച നടന്ന തെളിവെടുപ്പിനിടെ രാഘവരാജെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത മാടായി എസ്.ബി.ടി ബ്രാഞ്ചിലെ ജീവനക്കാര്‍ ബിട്ടി മെഹന്തിയെ തിരിച്ചറിഞ്ഞു.

Keywords: Kerala, Kannur, Bitty Mehanthi, SBT, police, court, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم