സുധാകരന് എം.പി സ്ഥാനം മടുത്തു; അടുത്ത തവണ മത്‌സരിച്ചേക്കില്ല

Kannur,K. Sudhakaran M.P, Congress, KPCC, Abdulla Kutti, SFI, CITU, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കണ്ണൂരിലെതീപ്പൊരി നേതാവ് കെ.സുധാകരന് ദേശീയ രാഷ്ട്രീയം മടുത്തു.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍കണ്ണൂരില്‍ നിന്ന് താന്‍ വീണ്ടും മത്‌സരിച്ചേക്കില്ലെന്ന് സുധാകരന്‍ എം. പി അടുപ്പമുളളവരോട് സൂചിപ്പിച്ചുകഴിഞ്ഞു. ഒരു എം.പിയെന്ന നിലയില്‍ ജനങ്ങളുടെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാന്‍ സുധാകരനായില്ലെന്ന വിമര്‍ശനം പാര്‍ട്ടിയിലെ സുധാകരപക്ഷം ശക്തമായി ഉയര്‍ത്തിയിട്ടുണ്ട്.

വളപട്ടണം പൊലിസ് സ്‌റ്റേഷനില്‍ ചെന്ന് അനധികൃതമായി മണല്‍കടത്തിയ രണ്ടുപേരെ എസ്. ഐയെ വിരട്ടി മോചിപ്പിച്ചതും സൂര്യനെല്ലി വിഷയത്തില്‍ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതും സുധാകരന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കി. മഹിളാകോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയ്ക്കും വരെ സുധാകരന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തളളിപ്പറയേണ്ടി വന്നു.

സി.പി.എം വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ നിന്ന് ലോകമെങ്ങും അറിഞ്ഞ സുധാകരനെ പിന്തുണയ്ക്കാന്‍ പഴയതുപോലെ ഇപ്പോള്‍ മാധ്യമങ്ങളും തയ്യാറാവുന്നില്ല. വിവാദപരമാര്‍ശങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്തി ഒടുവില്‍ മാധ്യമങ്ങളുടെ മെക്കിട്ട്കയറുന്ന സുധാകര ശൈലിയാണ് മാധ്യമങ്ങളെ അകറ്റിയത്. ഇതുകൂടാതെ ചെന്നൈ കേന്ദ്രീകരിച്ചുളള ബിസിനസുകളും ഗള്‍ഫില്‍ തുടര്‍ച്ചയായി നടത്തുന്ന സന്ദര്‍ശനവും പണപ്പിരിവും അഴിമതി ആരോപണങ്ങളും സുധാകരന്റെ രാഷ്ട്രീയജീവിതത്തില്‍ വെല്ലുവിളിയായിമാറിയിരിക്കുകയാണ്.

മുന്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനെ ബലമായി പിടിച്ച്പുറത്താക്കാന്‍ കാരണം തന്നെ അനധികൃതമായി കണ്ണൂരിലെ ചില ഫ്‌ളാറ്റ് ഉടമകളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പാര്‍ട്ടിയുടെ പേരില്‍ വാങ്ങിയ ലക്ഷങ്ങളുടെ കണക്ക് ചോദിച്ചിട്ടാണെന്നാണ് ആരോപണം. കറിവേപ്പിലപോലെ പി.ആറിനെ ഡി.സി.സി കസേരയില്‍ നിന്നും എടുത്തുകളഞ്ഞുവെങ്കിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന്റെ പുകയണഞ്ഞിട്ടില്ല. ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കുന്നതിനായി കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ച് ഗള്‍ഫില്‍ വ്യാപകമായി പണംപിരിച്ചുവെങ്കിലും ഇതുവരെ അതിന്റെ കൈയും കണക്കുമുണ്ടായിട്ടില്ലെന്ന് സുധാകരവിരുദ്ധവിഭാഗം പറയുന്നു.

സ്‌കൂളിലെ നിലവിലെ മാനേജ്‌മെന്റിലെ രണ്ടുവട്ടം റജിസ്‌ട്രേഷന്‍ നടത്താനായിവിദേശങ്ങളില്‍ നിന്നുടക്കം എത്തിയപ്പോഴും പണം മുഴുവന്‍ പിരിഞ്ഞുകിട്ടിയിട്ടില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. എന്നാല്‍ ഇതിനു വേണ്ടി പിരിച്ച പണത്തിന്റെകണക്ക് സുധാകരന്‍ ഇതുവരെ പാര്‍ട്ടിവേദികളില്‍ അവതരിപ്പിച്ചില്ലെന്ന് എ.വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.സി.പി. എം പാളയത്തില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന എ.പി അബ്ദുളളക്കുട്ടി എം. എല്‍.എയുമായി ഗള്‍ഫിലെ പണപിരിവ് തര്‍ക്കത്തില്‍ കെ.സുധാകരന്‍ എം.പി തെറ്റിയതായി സൂചനയുണ്ട്.കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തന്റെ ഗോഡ് ഫാദറായി അബ്ദുളളക്കുട്ടി ഇപ്പോഴും പൊതുവേദികളില്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ഇപ്പോള്‍ മാനസികമായി പഴയതുപോലെ ഐക്യമില്ലെന്ന് അടുപ്പമുളളവര്‍ പറയുന്നു. സ്വകാര്യവേദികളില്‍ സുധാകരനെ പരസ്യമായി അബ്ദുളളക്കുട്ടി വിമര്‍ശിക്കുന്നത് കെ.സുധാകരന്‍ എം.പിയില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്.

മാത്രമല്ല കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി അബ്ദുളളക്കുട്ടി വെച്ചുപുലര്‍ത്തുന്ന അടുപ്പവും കണ്ണൂര്‍ സീറ്റ് അടുത്തതവണ മറ്റാര്‍ക്കും വിട്ടുകൊടുക്കഇല്ലെന്ന പിടിവാശിയും അബ്ദുളളക്കുട്ടി എം.എല്‍.എയെ സുധാകരന്റെ ക്യാമ്പില്‍ നിന്നും അകറ്റിയിട്ടുണ്ട്.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എം.എല്‍.എയായിരിക്കെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും യു.ഡി. എഫ്‌സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച കെ.സുധാകരന്‍ 43151 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും വരെ തനിക്കനുകൂലമായി വോട്ടുനേടാന്‍ സുധാകരന് കഴിഞ്ഞു. കണ്ണൂര്‍ ലോകസഭാസീറ്റ് തങ്ങളില്‍ നിന്നും കൈവിട്ടുപോയത് സി.പി.എമ്മിന് കനത്തപ്രഹരമായി. ഇക്കുറി അതു എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്നവാശിയിലാണ് പാര്‍ട്ടി. അതിനു വേണ്ടിയുളള മുന്നൊരുക്കങ്ങള്‍ ഏപ്രില്‍ രണ്ടാംവാരം സി. ഐ.ടി.യു ദേശീയ സമ്മേളനം കഴിഞ്ഞയുടന്‍ ആരംഭിക്കും.

എസ്. എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റെ് ഡോ.വി.ശിവദാസനെ സ്ഥാനാര്‍ത്ഥിയാക്കി പോരിനിറങ്ങാമെന്നാണ് സി. എമ്മിന്റെകണക്കുകൂട്ടല്‍. കോണ്‍ഗ്രസ് വിരുദ്ധഭരണവികാരവും മണ്ഡലത്തിലെ വികസനമില്ലായ്മയും നവാഗതനായ ശിവദാസന്റെ ക്‌ളീന്‍ ഇമേജും തങ്ങള്‍ക്കു ഗുണകരമാവുമെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സി.പി. എം മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസില്‍ സുധാകരനുപകരം ആരെന്ന ചോദ്യത്തിനുളള ഉത്തരത്തിനായി ഇതുവരെ ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ല. ഡി.സി.സി പ്രസിഡന്റെ് കെ.സുരേന്ദ്രന്റെ പേരിനാണ് മുന്‍ഗണന.കടുത്ത സുധാകരപക്ഷമായ കെ.സുരേന്ദ്രന്‍ ഐ.എന്‍.ടി.യു.സിയുടെ ദേശീയഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുധാകരപക്ഷത്തിന്റെ പിന്തുണകൂടാതെ ചില ദേശീയ നേതാക്കള്‍ക്കും കെ.സുരേന്ദ്രന്‍ പാര്‍ലമെന്റെിലേക്ക് വരണമെന്ന് താത്പര്യമുണ്ട്.

കെ.പി.സി.സി മുന്‍ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയുടെ പേര് ഇക്കുറിയും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പരിഗണിക്കാന്‍ സാധ്യത കുറവാണ്. എ ഗ്രൂപ്പുകാരനായ പാച്ചേനി അണികളില്‍ പൊതുവെ സ്വീകാര്യനാണെങ്കിലും സുധാകര വിഭാഗം പ്രതിനിധാനം ചെയ്യുന്ന വിശാല ഐ ഗ്രൂപ്പ് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തേക്കും.

Keywords: Kannur,K. Sudhakaran M.P, Congress, KPCC, Abdulla Kutti, SFI, CITU, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم