PK Krishna Das |
പാനൂരിനടുത്തെ ചെണ്ടയാട് ജനിച്ച പി.കെ കൃഷ്ണദാസ് ഇപ്പോള്‍ തലശേരി തിരുവങ്ങാടാണ് താമസം. പരേതനായ കെ.പി കരുണാകര കുറുപ്പിന്റെയും പി.കെ പത്മിനിയുടെയും രണ്ടാമത്തെ മകനാണ്. വളയം യു.പി സ്‌കൂള്‍ അധ്യാപകനായിരിക്കെ പത്തുവര്‍ഷം മുമ്പ് ജോലിയില്‍ നിന്നും അവധിയെടുത്ത് ബി.ജെ.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ആര്‍.എസ്. എസ് ശാഖാ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തിയ കൃഷ്ണദാസ് എ.ബി.വി.പി, യുവമോര്‍; എന്നിവയിലൂടെയാണ് ബി.ജെ. പിയിലേക്ക് വരുന്നത്.
യുവമോര്‍ച സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്(2006) ദേശീയ നിര്‍വാഹകസമിതിയംഗം(2010) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭലോകസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. 2005ല്‍ തലശേരിയില്‍ ഇ.കെ നായനാര്‍ക്കെതിരെ മത്സരിച്ചത് ഏറെ ശ്രദ്ധേയനാക്കി. കടവത്തൂര്‍എല്‍. പി സ്‌കൂള്‍ അധ്യാപിക ഇ. ഗീതയാണ് ഭാര്യ. മക്കള്‍: നിവേദിത, നിരുപമ (ഇരുവരുംവിദ്യാര്‍ത്ഥിനികള്‍).
Keywords: Kannur, Kerala, Secretory, P.K. Krishnadas, Panoor, Chendayad, RSS, ABVP, Yuvamorcha, E.Geetha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment