കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുളള അംഗീകാരം: പി.കെ കൃഷ്ണദാസ്

Kannur, Kerala, Secretory, P.K. Krishnadas, Panoor, Chendayad, RSS, ABVP, Yuvamorcha, E.Geetha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
PK Krishna Das
കണ്ണൂര്‍: ദേശീയ സെക്രട്ടറിയായി ചുമതല ലഭിച്ചത് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുളള അംഗീകാരമാണെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയപ്രവര്‍ത്തനത്തിനും കൂടി ലഭിച്ച അംഗീകാരമാണിത്. കഴിവിന്റെ പരമാവധി സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

പാനൂരിനടുത്തെ ചെണ്ടയാട് ജനിച്ച പി.കെ കൃഷ്ണദാസ് ഇപ്പോള്‍ തലശേരി തിരുവങ്ങാടാണ് താമസം. പരേതനായ കെ.പി കരുണാകര കുറുപ്പിന്റെയും പി.കെ പത്മിനിയുടെയും രണ്ടാമത്തെ മകനാണ്. വളയം യു.പി സ്‌കൂള്‍ അധ്യാപകനായിരിക്കെ പത്തുവര്‍ഷം മുമ്പ് ജോലിയില്‍ നിന്നും അവധിയെടുത്ത് ബി.ജെ.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ആര്‍.എസ്. എസ് ശാഖാ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തിയ കൃഷ്ണദാസ് എ.ബി.വി.പി, യുവമോര്‍; എന്നിവയിലൂടെയാണ് ബി.ജെ. പിയിലേക്ക് വരുന്നത്.

യുവമോര്‍ച സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്(2006) ദേശീയ നിര്‍വാഹകസമിതിയംഗം(2010) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭലോകസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. 2005ല്‍ തലശേരിയില്‍ ഇ.കെ നായനാര്‍ക്കെതിരെ മത്സരിച്ചത് ഏറെ ശ്രദ്ധേയനാക്കി. കടവത്തൂര്‍എല്‍. പി സ്‌കൂള്‍ അധ്യാപിക ഇ. ഗീതയാണ് ഭാര്യ. മക്കള്‍: നിവേദിത, നിരുപമ (ഇരുവരുംവിദ്യാര്‍ത്ഥിനികള്‍).

Keywords: Kannur, Kerala, Secretory, P.K. Krishnadas, Panoor, Chendayad, RSS, ABVP, Yuvamorcha, E.Geetha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم