കണ്ണൂര്‍: ഷുക്കൂര്‍വധക്കേസില്‍ സി.പി. എം നേതാക്കളായ പി.ജയരാജനെയും ടി.വി രാജേഷിനെയും പ്രതി ചേര്‍ക്കാന്‍ ഗൂഡാലോചന നടത്തിയ ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയുമാണ് യഥാര്‍ത്ഥ പ്രതികളെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഡി. വൈ. എഫ്. ഐ ജില്ലാകമ്മിറ്റി കണ്ണൂര്‍ സ്‌റ്റേഡിയംകോര്‍ണറില്‍ സംഘടിപ്പിച്ച നീതിസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തുളളവര്‍ എന്തു നെറികേട് കാട്ടിയാലും അവരെ സംരക്ഷിക്കുകയും പ്രതിപക്ഷത്തുളള നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും നടത്തി കൊണ്ടിരിക്കുന്നത്. സി.പി. എമ്മിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷുക്കൂര്‍ വധക്കേസില്‍ നേതാക്കളെ പ്രതികളാക്കിയത്.
പ്രതിപക്ഷത്തിരിക്കുന്നവരെ എന്തുനെറികേടുകാണിച്ചും തകര്‍ക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് യാതൊരു മന:സാക്ഷി കുത്തുമില്ല. ഇതിന്റെ ഭാഗമായിട്ടാണ് പിറവം തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫ് ജയിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ പാര്‍ട്ടി കോടതിയെന്ന പുതിയ വിശേഷണവുമായി ഇവര്‍ രംഗത്തുവന്നത്.
ഇപ്പോള്‍ ലീഗ് പ്രവര്‍ത്തകരുടെ സത്യവാങ്ങ്മൂലം പുറത്തുവന്ന സാഹചര്യത്തില്‍ സി. പി. എം നേതാക്കളെ അറസ്റ്റു ചെയ്ത പൊലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല. ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ് നേതാക്കളെ പ്രതിചേര്‍ക്കാന്‍ പൊലീസ്ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശംനല്‍കിയതെന്നും പിണറായി ആരോപിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു.സി. പി. എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ഡി.വൈ. എഫ്. ഐ നേതാക്കളായ എം. സ്വരാജ്, എ. എന്‍ ഷംസീര്‍, ബിജു കണ്ടക്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി പി. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, Kannur, Shukkor murder case, Pinarai Vijayan, CPM, Oommen chandy, Thiruvanchoor Radhakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق