പ്രവാസികാര്യ മന്ത്രിയുടെ സമീപനം നിര്‍ഭാഗ്യകരം: എന്‍.കെ. പ്രേമചന്ദ്രന്‍


N.K Premamchandran
കണ്ണൂര്‍: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കര്‍ശനമാക്കിയതിലുള്ള മലയാളികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ വാക്കുകളില്‍ നിസ്സഹായാവസ്ഥയാണ് പ്രതിഫലിക്കുന്നത്. എത്രപേര്‍ സൗദി അറേബ്യയിലുണ്ടെന്ന് പറയാന്‍ പോലും മന്ത്രിക്കാവുന്നില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കാണിച്ച കാര്യക്ഷമതപോലും വയലാര്‍ രവിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പ്രധാനമന്ത്രി സൗദിയിലേക്ക് നയതന്ത്രപ്രതിനിധിയെ അയക്കണം.

ഫ്രീ വിസക്കാര്‍ക്ക് ബദല്‍ സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നില്ലെങ്കില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയുന്ന വിധത്തില്‍ നോര്‍മല്‍ എക്‌സിറ്റ് ലഭ്യമാക്കണം. നാട്ടില്‍ മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നേതൃത്വത്തില്‍ പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, N.K Premchandran, Saudi Arabia, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم