കണ്ണൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ദ്ധന പിന്‍വലിച്ചു

Kannur University, Kerala, Kannur, University, fees, strike, KSU, SFI, Police, Teachers, Malayalam news, Kerala News
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വര്‍ദ്ധിപ്പിച്ച ഫീസ് നിരക്കില്‍ കുറവ് വരുത്താനും പുതുതായി നിശ്ചയിച്ച ഫീസുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചു. എസ്. എഫ്. ഐയടക്കമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തിനെ തുടര്‍ന്നാണ് തീരുമാനം പുന:പരിശോധിച്ചത്. വിദ്യാര്‍ത്ഥി സംഘടനപ്രതിനിധികളുമായി യൂണിവേഴ്‌സിറ്റി അധികൃതര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ ധാരണയായത്.

നേരത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പഠനവകുപ്പുകളില്‍ അമിതമായി വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കുക, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം നടത്തുക, അധ്യാപകഅനധ്യാപക ജീവനക്കാരുടെ ഒഴിവുകള്‍ നികത്തി പ്രവര്‍ത്തനം കാര്യകഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്‌ഐ ,എ ഐ എസ് എഫ് ,കെ.എസ്.യു തുടങ്ങിയ സംഘടനകള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണ സമരവും നടത്തിയിരുന്നു. എസ്,എഫ്.ഐയും ബുധനാഴ്ച കെ.എസ്.യുവും നടത്തിയ മാര്‍ച്ചുകള്‍ അക്‌റമാസകതമാവുകയും ചെയ്തിരുന്നു.

ബുധനാഴ്ച സമരം നടത്തിയ വിദ്യാര്‍ത്ഥി സംഘടനപ്രതിനിധികളുമായി പ്രോവൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുതുതായി നിശ്ചയിക്കപ്പെട്ട ഫീസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമാവുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ സബ് കമ്മറ്റി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചചെയ്തതിനുശേഷം മാത്രമെ ഫീസിനങ്ങള്‍ തീരുമാനിക്കുകയുള്ളുവെന്നും ചര്‍ച്ചയില്‍ ധാരണയായി. ഇപ്പോഴുള്ള ഫീസ് വര്‍ദ്ധനവിന്റെ അമ്പത് ശതമാനം കുറക്കാനും പരീക്ഷാ ഫീസിതര വിഭാഗത്തില്‍ ഓരോ ഇനത്തിലും നിലവിലുള്ള നിരക്കിന്റെ 25 ശതമാനം വരെ വര്‍ദ്ധന നിജപ്പെടുത്താനും നിശ്ചയിച്ചു.

ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തി വന്ന യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലകഷ്മണന്‍ ഫിസ് വര്‍ദ്ധന പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്നലെ സമരം അവസാനിപ്പിച്ചു.


Keywords: Kerala, Kannur, University, fees, strike, KSU, SFI, Police, Teachers, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم