കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തില്‍ പൊട്ടിത്തെറിച്ച ബുളളറ്റ് ടാങ്കര്‍ലോറിയുടെ അവശിഷ്ടങ്ങള്‍ ആക്രികച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കാനുളള അധികൃതരുടെ നീക്കം നടന്നില്ല. ലേലതുക പരിധി ആറായിരം രൂപയാക്കിയതുകാരണം കച്ചവടക്കാര്‍ ലേലത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
എടക്കാട് വില്ലേജ് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ലോറിയുടെ ഇരുമ്പ് പാര്‍ട്‌സുകള്‍ലേലത്തില്‍ വാങ്ങുന്നതിനായി അഞ്ചോളം ആക്രികച്ചവടക്കാരാണ് ഇന്നലെയെത്തിയത്. ലേലത്തിനായി പങ്കെടുക്കാനായി ഇവരടച്ച സംഖ്യ വില്ലേജ് ഓഫീസര്‍ മടക്കി നല്‍കി. ലേലം മറ്റൊരുദിവസം നടത്തുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഉത്രാടത്തലേന്നാണ് ഇരപതോളം പേരുടെ മരണത്തിനിടയാക്കിയ ചാലദുരന്തം നടന്നത്. പാചകവാതകവുമായി മംഗലാപുരത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബുളളറ്റ്‌ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒട്ടേറെ വീടുകളും കാര്‍ഷിക വിളകളും നശിച്ചു.
ചാലദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പൊളളലേറ്റവര്‍ക്കും ഐ.ഒ.സി ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിനെ കുറ്റകരമായ അനാസ്ഥകാട്ടിയതിന് കേസില്‍ പ്രതിചേര്‍ക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുമുണ്ടായില്ല. ലോറി ഡ്രൈവര്‍ കണ്ണയ്യനെ മാത്രമാണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യ നടത്തിയതിന് കേസില്‍ പ്രതിചേര്‍ത്തിട്ടുളളത്. ഈ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലോറിയുടെ അവശിഷ്ടങ്ങള്‍ തൂക്കിവില്‍ക്കാനായി ജില്ലാഭരണകൂടം തീരുമാനിച്ചത്.
Keywords: Kannur, Chala, lorry, Tanger, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق