കളര്‍ ടൂത്ത്‌പേസ്റ്റുകള്‍ കറയുണ്ടാക്കുമെന്ന് ദന്തരോഗവിദഗ്ദ്ധര്‍

Kannur, Tooth paste, teeth, color, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: മാര്‍ക്കറ്റില്‍ ധാരാളം വിറ്റഴിക്കുന്ന വിവിധ നിറത്തിലുളള ടൂത്ത് പേസ്റ്റുകള്‍ പല്ലിന് കറയുണ്ടാക്കുമെന്ന് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ സംസ്ഥാനഘടകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജെല്‍ടൂത്ത് പെയ്സ്റ്റുകള്‍ ഒഴിവാക്കുകയാണ് വേണ്ടത്. വെളളനിറത്തിലുളള പേസ്റ്റുകള്‍ ദോഷകരമല്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പേസ്റ്റുകളില്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. എങ്കിലും ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ മുമ്പാകെ പരിശോധനയ്ക്കായി സമര്‍പ്പിച്ച വെളുത്ത നിറമുളള ചില ടൂത്ത് പേസ്റ്റുകള്‍ അഞ്ചിലേറെ വര്‍ഷത്തെ സൂഷ്മ പരിശോധനയ്ക്കു ശേഷം ഗുണനിലവാരമുളളതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഐ.ഡി. ഐ സംസ്ഥാന സെക്രട്ടറി ഡോ.ഒ.വി സനല്‍ വ്യക്തമാക്കി.

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നത് ഏതു പെയ്സ്റ്റ് ഉപയോഗിക്കുന്നുവെന്നതിലല്ല. എങ്ങനെ ബ്രഷ് ചെയ്യുന്നുവെന്നതിലാണ്. ആറുമാസത്തില്‍ കൂടുതല്‍ ഒരിക്കലും ടൂത്ത് ബ്രഷ് ഉപയോഗിക്കാന്‍ പാടില്ല. ദന്താരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ഇന്ന് ദേശീയ ദന്തദിനമായി ആഘോഷിക്കും. പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് സംവിധായകന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐ.ഡി. ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അശോക് ഡോബ്‌ളെ, ഡോ. എം.സി മോഹന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സന്തോഷ് ശ്രീധര്‍, ഡോ. പി.കെ ജയകൃഷ്ണന്‍, ഡോ.സി.കെ സലീം, ഡോ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, Tooth paste, teeth, color, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم