ഇടതുമുന്നണിയുമായി സഹകരണം: എം.വി. ആര്‍ നിലപാട് സി. എം.പി തളളി

 Kerala, Kannur, MVR, CMP, CPM, CPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: ഇടതുമുന്നണിയുമായി സഹകരിക്കാമെന്ന സി. എം.പി ജനറല്‍ സെക്രട്ടറി എം.വി. രാഘവന്റെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി അടിയന്തര പി.ബി യോഗം ചേര്‍ന്നു, ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ യോഗം തുടങ്ങിയത്. എം.വി. ആറിന്റെ ഇടതു അനുകൂല നിലപാട് പി.ബി യോഗം ഒന്നടങ്കം തളളി.അതേ സമയം യു.ഡി. എഫില്‍ നിന്ന് വിടാതെ ഘടകക്ഷിയായി നില്‍ക്കണമെന്ന അഭിപ്രായത്തിന് വ്യക്തമായ മുന്‍തൂക്കവും ലഭിച്ചു.

യു.ഡി. എഫ് നിലപാടില്‍ മാറ്റം വരുത്തണമെന്നും അതല്ലെങ്കില്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നുള്ള പതിവു മുന്നറിയിപ്പ് കോണ്‍ഗ്രസിന് നല്‍കാനും യോഗം മറന്നില്ല. പരിയാരം മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നു അനുകൂല തീരുമാനമുണ്ടാക്കിയെടുത്ത് മുഖം രക്ഷിക്കുകയെന്ന തന്ത്രമാണ് ഇന്നലെ നടന്ന പോളിറ്റ്ബ്യൂറോ യോഗം സ്വീകരിച്ചത്.

അതേ സമയം എം.വി. രാഘവന്റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. രാഘവന്റെ പ്രസ്താവനയെ സമ്മര്‍ദ തന്ത്രമായി മാത്രമാണ് കൂടെയുള്ളവര്‍ പോലും കാണുന്നത്. യു.ഡി. എഫില്‍ നിന്നും എല്‍. ഡി. എഫിലേക്ക് ചേക്കേറാനുളള സി. എം.പിയിലെ ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യുകയെന്ന നിലപാടാണ് രാഘവനെ അനുകൂലിക്കുന്നവരും യോഗത്തില്‍ ഉന്നയിച്ചത്.

അതേ സമയം പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ യു.ഡി. എഫ് സര്‍ക്കാരും പ്രത്യേകിച്ച് സഹകരണമന്ത്രി സി. എന്‍. ബാലകൃഷ്ണനും തുടരുന്ന മെല്ലപ്പോക്ക് നയമാണ് എം.വി. രാഘവനെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സി.പി. എം വിരുദ്ധ നിലപാടാണ് സി. എം.പിയുടെ അസ്തിത്വമെന്നും ഇത് പണയം വച്ച് ഇടതുമുന്നണിയില്‍ ചേരുന്നത് ആത്മഹത്യപരമാണെന്നതാണ് സി.പി. ജോണ്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ വിഷയത്തിലെ എതിര്‍പ്പ് പെരുപ്പിച്ച് കാണിച്ച് യു.ഡി. എഫുമായി ഇടയുന്നത് കാല്‍ നൂറ്റാണ്ട് പിന്നിട്ട പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും രാഘവന്റെ നിലപാടുകളെ എതിര്‍ക്കുന്ന അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

എം.വി. രാഘവന്‍, സി.പി. ജോണ്‍. കെ. ആര്‍. അരവിന്ദാക്ഷന്‍, പാട്യം രാജന്‍, എം.കെ. കണ്ണന്‍, എം. എച്ച്. ഷാരിയാര്‍, സി. എ. അജീര്‍, ജി. സുഗുണന്‍, ടി.സി. എച്ച് വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കെ. ആര്‍. അരവിന്ദാക്ഷന്‍, പാട്യം രാജന്‍, എം.കെ. കണ്ണന്‍ എന്നിവര്‍ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. കെ. എഫ്. സി ചെയര്‍മാന്‍ സ്ഥാനം യു.ഡി. എഫ് നിഷേധിച്ചതാണ് അരവിന്ദാക്ഷനെ ഇടതുപക്ഷ അനുകൂല നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും യോഗത്തില്‍ ആരോപണമുണ്ടായി.

അരവിന്ദാക്ഷനും പാട്യം രാജനുമെതിരെ സി. എ. അജീര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ആറിന കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനും ഇടതുപാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഈക്കാര്യത്തില്‍ വേണ്ട ചര്‍ച്ച നടത്താന്‍ ജനറല്‍ സെക്രട്ടറി എം.വി രാഘവനെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സി. പി. എം, സി. പി. ഐ തുടങ്ങിയ പാര്‍ട്ടികളുമായുളള ഇടതുപക്ഷ ഐക്യം പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്നും മുന്നണിവിട്ടുകൊണ്ടുളള സഹകരണം സ്വീകരിക്കില്ലെന്നുമുളള വ്യക്തമായ നയം സ്വീകരിച്ചുകൊണ്ടാണ് ഇന്നലെ സി.എം. പി പി.ബിയോഗം പിരിഞ്ഞത്.

Keywords: Kerala, Kannur, MVR, CMP, CPM, CPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم