പുതിയതെരുവില്‍ സംഘര്‍ഷം: ബസ്‌കാത്തിരിപ്പുകേന്ദ്രങ്ങളും ഓഫീസും തകര്‍ത്തു

Kannur, Kerala, Bus Waiting Shed, Clash, Attack, CPM, BJP, Puthiyatheru, Police, Kerala News,
കണ്ണൂര്‍: പുതിയതെരുമേഖലയില്‍ രാഷ്ട്രീയസംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി പുതിയ തെരു, ചിറക്കല്‍ഭാഗങ്ങളില്‍ വലുതും ചെറുതുമായ സി.പി.എം.-ആര്‍.എസ്.എസ്. സംഘട്ടനങ്ങള്‍ നടന്നുവരികയാണ്. ശനിയാഴ്ച സി.പി.എം-ബി.ജെ.പി. നിയന്ത്രണത്തിലുളള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും സി.ഐ.ടി.യു. ദേശീയസമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സംഘാടക സമിതി ഓഫീസും തകര്‍ത്തു.

പുതിയതെരു ടൗണിലെ കെ.വി. സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ശനിയാഴ്ച പുലര്‍ചെ മൂന്നുമണിയോടെ തകര്‍ക്കപ്പെട്ടത്. ദേശീയ പാതയോരത്തെ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലൊന്നാണിത്. വെളളിയാഴ്ച രാവിലെ പളളിക്കുളത്ത് ബി.ജെ.പി. നിയന്ത്രണത്തിലുളള ബസ്‌കാത്തിരിപ്പ് കേന്ദ്രവും തകര്‍ക്കപ്പെട്ടിരുന്നു.

ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ചത്തെ അക്രമമെന്ന് കരുതുന്നു. പുതിയതെരു ടൗണിലെ എ.കെ.ജി. മന്ദിരത്തിന് സമീപത്ത് സി.ഐ.ടി.യു ദേശീയസമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ചിറക്കല്‍ നോര്‍ത്ത് സംഘാടക സമിതി ഓഫീസാണ് തകര്‍ത്തത്.

എ.കെ.ജി. മന്ദിരത്തിന്റെ ജനല്‍ചില്ലുകളും തകര്‍ത്തിട്ടുണ്ട്. വളപട്ടണം പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചിറക്കല്‍രാജാസ് സ്‌കൂള്‍ മൈതാനിയില്‍ കളിച്ചുകൊണ്ടിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ സംഘര്‍ഷമാരംഭിച്ചത്.

Keywords: Kannur, Kerala, Bus Waiting Shed, Clash, Attack, CPM, BJP, Puthiyatheru, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم