പള്ളിക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് കത്തിച്ചു

bike fire
കണ്ണൂര്‍: പള്ളിക്കുന്നില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് കത്തിച്ചു. ചിറക്കല്‍ നാലുമുക്കില്‍ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കുനേരെയും അക്രമം നടന്നു. ചിറക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകനായ അഖിലിനെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്തു.

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റും പള്ളിക്കുന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ കെ. സുനീഷിന്റെ കാനത്തൂര്‍ അന്പലം റോഡിലെ വീട്ടുമുറ്റത്ത് നിറുത്തിയ ബുള്ളറ്റ് ബൈക്കാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട്ടുകാരുണര്‍ന്നപ്പോഴാണ് സംഭവം അറിഞ്ഞത്. കാര്‍പോര്‍ച്ചില്‍ നിറുത്തിയിട്ട ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ ഒരു ജനറല്‍ ഗ്‌ളാസ് തകര്‍ന്നു. ബൈക്കിന് സമീപത്ത് നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തി. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

ചിറക്കല്‍ നാലുമുക്കിലെ കടലായി യുവജനസംഘം വായനശാലാ ആന്‍ഡ് ഗ്രന്ഥാലയത്തിന് നേരെയാണ് ചൊവ്വാഴ്ച അക്രമം നടന്നത്. വായനശാലയുടെ ട്യൂബ് ലൈറ്റ് തകര്‍ന്നു. പള്ളിക്കുന്നിലും പൊടിക്കുണ്ടിലും സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വി.കെ. തീയേറ്ററിന് സമീപം താല്‍ക്കാലികമായി ഉയര്‍ത്തിയ സംഘാടകസമിതി ഓഫീസും തകര്‍ക്കപ്പെട്ടു. കഴിഞ്ഞദിവസം ചിറക്കലില്‍ കടലായി തെരുവിലെ സി.പി.എം ബ്രാഞ്ച് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.

Keywrods: Kerala, Kannur, Pallikunnu, fair, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.




Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم