ധര്‍മടത്ത് ഉഗ്രശേഷിയുള്ള നാല് ബോംബുകള്‍ കണ്ടെടുത്തു

തലശ്ശേരി : ധര്‍മടം മേലൂരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉഗ്രശേഷിയുള്ള നാല് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. മേലൂര്‍ ചെഗുവേര നഗറില്‍ ചെഗുവേര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനോട് ചേര്‍ന്നാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. ടൗണ്‍ സി ഐ എം പി വിനോദിന്റെ നേതൃത്വത്തില്‍ രാവിലെ നടത്തിയ മിന്നല്‍ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ക്ലബിന്റെ ചുമരിനോടുചേര്‍ന്ന് കുഴിയെടുത്ത് ബക്കറ്റില്‍ മണല്‍ നിറച്ചശേഷം കറുത്ത തുണിയല്‍ പൊതിഞ്ഞു സൂക്ഷിച്ചനിലയിലായിരുന്നു ബാംബുകള്‍. ബോംബുകള്‍ ധര്‍മടം പോലീസ് ്‌റ്റേഷനിലേക്കുമാറ്റി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post