യുവാവിന്റെ മരണം ; അച്ഛനും മകനും കുറ്റക്കാര്‍

തലശ്ശേരി: പൈസക്കരിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അച്ഛനും മകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. റബ്ബര്‍തൈകള്‍ വെട്ടിനശിപ്പിച്ചത് ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പൈസക്കരി സ്വദേശി ഷൈജുമോന്‍ എന്ന അമ്പിളിയെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പൈസക്കരിയിലെ ഉദയംപാറ ചന്ദ്രന്‍ (50) മകന്‍ സോജോ (20) എന്നിവരെ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് പി ഷിര്‍സി കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ഇവര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
2006 നവംബര്‍ 11ന് പൈസക്കരി ടൗണിലാണ് കേസിനാസ്പദമായ സംഭവം. മത്തായി എന്നയാളുടെ പറമ്പിലെ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചത് ഷൈജുമോനാണെന്ന് കേസിലെ രണ്ടാംപ്രതി സോജോ പറഞ്ഞത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് പ്രതികള്‍ ഷൈജുമോനെയും സുഹൃത്ത് ഈട്ടിക്കല്‍ പ്രദീപനെയും കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജെ ജോണ്‍സണ്‍ ഹാജരായി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post