ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ഗൂഡാലോചനകേസില്‍ സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന് മുസ്ലീംലീഗ് ആരോപിച്ച നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസ് വാഹനത്തിനു നേരെ കല്ലേറു നടത്തിയ മുസ്ലീംലീഗുകാര്‍ പ്രകടനമായെത്തി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് ഓഫീസിന്റെ ഓഫീസും ആരോപണവിധേയനായ നേതാവിന്റെ ഫ്രൂട്ട്‌സ് കടയും അടിച്ചുതകര്‍ത്തു.
തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കപ്പാലത്തുളള വ്യാപാരഭവന്‍ മുറിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് മുസഌം ലീഗിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് മുസ്ലീം ലീഗ് നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈട്രസ്റ്റിന്റെ ചെയര്‍മാന്‍ കെ.വി സലാംഹാജിയും ജനറല്‍ സെക്രട്ടറി കെ. പി മുഹമ്മദ് അഷ് റഫുമാണ് ഷുക്കൂര്‍ വധഗൂഡാലോചന കേസിലെ സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതെന്നും മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നുളള ഭീഷണിയെ തുടര്‍ന്ന് സലാംഹാജിയും അഷ് റഫും ഏതാനും ദിവസങ്ങളായി ഒളിവിലായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കാനായി ട്രസ്റ്റിന്റെ മറ്റുഭാരവാഹികളായ അഡ്വ. കുട്ടൂക്കന്‍ മൊയ്തു, സി. പി സിദ്ദിഖ്, പി. പി ഉമ്മര്‍ എന്നിവര്‍ക്കൊപ്പം ഇരുവരും തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപഌ്‌സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തുകയായിരുന്നു.
ഇവര്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രസ് ഫോറം ഓഫീസ് പരിസരത്ത് തമ്പടിച്ചു. പ്രസ് ഫോറംഭാരവാഹികള്‍ ഈക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. ആദ്യം കുറച്ചുപേരെ പൊലീസ് സ്ഥലത്തു നിന്നും നീക്കിയെങ്കിലും വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ നൂറുകണക്കിന് മുസ്ലീം ലീഗുകാരെത്തുകയും ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളിയാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഡി. വൈ. എസ്. പി കെ. സുദര്‍ശന്‍, സി. ഐമാരായ എ.വി ജോണ്‍, എ. അബ്ദുര്‍ റഹീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേനയുള്‍പ്പെടെയുളള പൊലീസ് സംഘംസ്ഥലത്തെത്തി.
പൊലീസ് ബസ് പ്രസ് കഌ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ചേര്‍ത്തുവച്ച ശേഷം കനത്തസുരക്ഷയോടെ കെ.വിസലീംഹാജിയുള്‍പ്പെടെയുളളവരെ പൊലീസ് ഇറക്കികൊണ്ടുവരികയും വാഹനത്തില്‍ കയറ്റുകയും ചെയ്തു. ഇതേ സമയം പാഞ്ഞടുത്ത നൂറുകണക്കിന് ലീഗുകാര്‍ പൊലീസ് വാഹനം തടയുകയും കല്ലേറു നടത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തിവീശി. അതിനിടയില്‍ പൊലീസ് വിമതവിഭാഗം നേതാക്കളെ സ്ഥലത്തു നിന്നും കൊണ്ടുപോവുകയും ചെയ്തു. പൊലീസിന്റെ ലാത്തിയടിയേറ്റ് ചിതറി ഓടിയ ലീഗുകാര്‍ ദേശീയ പാതയില്‍ വീണ്ടും സംഘടിക്കുകയും ഒരുമണിയോടെ പ്രകടനമായി കപ്പാലത്തേക്ക് നീങ്ങുകയും ചെയ്തു. കപ്പാലത്തെ വ്യാപാരഭവനില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെ ഓഫീസിനു നേരെയാണ് ആദ്യം അക്രമണം നടത്തിയത്.
ട്രസ്റ്റിന്റെ ഓഫീസ് ഗഌസ്, കസേരകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി ഓഫീസിലുളള മുഴുവന്‍ ഉപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും അടിച്ചുതകര്‍ത്തു. തുടര്‍ന്ന്‌കെ. പി മുഹമ്മദ് അഷ് റഫിന്റെ ഉടമസ്ഥതിയിലുളള തളിപ്പറമ്പ് ഫ്രൂട്ട്‌സ് സെന്ററിനുനേരെയും അക്രമണമുണ്ടായി. കല്ലെറിഞ്ഞ് കടയിലെ ജീവനക്കാരെ തുരത്തിയ ശേഷമാണ് പഴവര്‍ഗങ്ങളും മറ്റും നശിപ്പിച്ചത്. ഫ്രൂട്ട്‌സ് സെന്ററിനു സമീപം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമായ ഫ്രഷിന്റെ ഷോറൂമും തല്ലിതകര്‍ത്തു.
സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി ടി. പി മമ്മു പ്രസിഡന്റായ സ്ഥാപനമാണ് ഫ്രഷ്. അഷ്‌റഫിന്റെ ഫ്രൂട്‌സ് സെന്ററിന്റെ ഭാഗമായ സ്ഥാപനമാണിതെന്ന് കരുതിയാണ് ഫ്രഷിന്റെ ഷോറൂം തകര്‍ത്തത്. ഉടനെ തന്നെ പൊലീസ് സ്ഥലത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സ്ഥാപനങ്ങള്‍ തകര്‍ത്തതില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. അക്രമസംഭവങ്ങളില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kannur, Thalliparamba, IUML, Shukoor, Muder case, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment