അക്രമങ്ങളില്‍ ലീഗിന് പങ്കില്ല : കെ എം സൂപ്പി

കണ്ണൂര്‍ : സച്ചിന്‍ഗോപാലിന്റെ കൊലപാതകത്തിലും പയ്യന്നൂരില്‍ സി പി എം-ബി ജെ പി ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമത്തിലും മുസ്ലിം ലീഗിന് യാതൊരു പങ്കുമില്ലെന്ന് ജില്ലാഭാരവാഹിള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവര്‍ കൊലചെയ്യപ്പെട്ടാലും അനുശോചനമറിയിച്ച് ലീഗ് അവിടെയെത്താറുമുണ്ട്. എന്നാല്‍ സി പി എം ഇതുവരെ അത്തരത്തില്‍ എവിടെയും സന്ദര്‍ശനം നടത്താറില്ല.
കഴിഞ്ഞ ദിവസം സച്ചിന്‍ഗോപാലന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ വീട് സി പി എം ജില്ലാ സിക്രട്ടറി സന്ദര്‍ശിച്ചത് സംബന്ധിച്ച് പാര്‍ട്ടി മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങളില്‍ ലീഗിന് യാതൊരു ബന്ധവുമില്ല. പയ്യന്നൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലര്‍ഫ്രന്റ്-എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് നേരത്തെ പിടികൂടിയതാണെന്നും കെ എം സൂപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദ സദാചാര പോലീസ് ചമഞ്ഞാരെങ്കിലും ലീഗിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അവരെ മണിക്കൂറുകള്‍ക്കം തന്നെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുറഹ്മാന്‍ കല്ലായി, വി പി വമ്പന്‍, പി വി സൈ നുദ്ദീന്‍, ഇബ്രാഹിം മുണ്ടേരി എന്നിവരും പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post