കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്നും ഇതിനെ നിരോധിച്ചു നേതാക്കളെ അറസ്റ്റു ചെയ്യണമെന്നും എബിവിപി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി എന്‍. രവികുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരിലെ സച്ചിന്‍ ഗോപാലിന്റെയും ചെങ്ങന്നൂരിലെ വിശാലിന്റെയും കൊലപാതകം തീവ്രവാദ സ്വഭാവമുള്ളതാണ്. അതിനാല്‍ ഈ കേസുകളിലെ പ്രതികളെ തീവ്രവാദികളായികണ്ടു നടപടി സ്വീകരിക്കണം.ടാഡ, പോട്ട പോലുള്ള നിയമങ്ങള്‍ ഇത്തരക്കാര്‍ക്കെതിരേ പ്രയോഗിക്കണമെന്നും രവികുമാര്‍ പറഞ്ഞു. കെ. സുധാകരന്‍ എംപി സംസ്ഥാനത്തുണ്ടായിട്ടും സച്ചിന്റെ വീട് സന്ദര്‍ശിക്കുകയോ അനുശോചനം രേഖപ്പെടുത്തുകയോ ചെയ്യാതിരുന്നത് പോപ്പുലര്‍ഫ്രണ്ടുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് തെളിയിക്കുന്നതെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് ജിതിന്‍ രഘുനാഥ് ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം: എബിവിപി
Unknown
0
Post a Comment