ഇരിട്ടിയില്‍ പോലീസ്‌സ്റ്റേഷനുനേരെ അക്രമം; നൂറുപേര്‍ക്കെതിരെ കേസ്

ഇരിട്ടി: ഇരിട്ടിയില്‍ സി.ഐ.ഓഫീസ് മാര്‍ച്ചിനിടെ പോലീസിനുനേരെയും സി.ഐ.ഓഫീസിനുനേരെയും ഉണ്ടായ അക്രമത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് സി.പി.എം.പ്രവര്‍ത്തകരുടെപേരില്‍ ഇരിട്ടി പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
സി.പി.എം. മട്ടന്നൂരില്‍ നടത്തിയ പോലീസ്‌സ്റ്റേഷന്‍ ഉപരോധം അക്രമാസക്തമായി. പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്ന പി.പി.ഗോവിന്ദന്‍ സ്മാരക മന്ദിരത്തില്‍നിന്ന് പ്രകടനമായെത്തിയ സി.പി.എം.പ്രവര്‍ത്തകര്‍പോലീസ്‌സ്റ്റേഷനുനേരെ കല്ലേറ് നടത്തി. പോലീസ്‌സ്റ്റേഷന്റെ ജനാലകളും ചില്ലുകളും കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ സ്റ്റേഷനുമുന്നിലെ ഗേറ്റില്‍ സി.ഐ. പി.സജീവിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. കണ്ണൂര്‍റോഡില്‍ കൂടിനിന്ന് മുദ്രാവാക്യം തുടര്‍ന്ന പ്രവര്‍ത്തകര്‍ പോലീസ്‌സ്റ്റേഷനുനേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പോലീസ് കോണ്‍സ്റ്റബിള്‍ സിജേഷ്ബാബു(28)വിന് വലതുകാലിന് മുറിവേറ്റു. പോലീസുകാരാനായ വിജേഷി(30)ന് കല്ലേറില്‍ നെഞ്ചിന് ക്ഷതമേറ്റിട്ടുണ്ട്. ഉപരോധം കെ.കെ.രാഗേഷ് ഉദ്ഘാടനംചെയ്തു. പി.പുരുഷോത്തമന്‍ പ്രസംഗിച്ചു. മാര്‍ച്ച് പിരിഞ്ഞതിനുശേഷം പ്രവര്‍ത്തകരില്‍ ചിലര്‍ ടൗണിലെ മലബാര്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് ഓഫീസ് അടിച്ചുതകര്‍ത്തു. ബസ്സ്റ്റാന്‍ഡിലെ ട്രാഫിക് എയ്ഡ്‌പോസ്റ്റും തകര്‍ത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് മോഹനനെ (48) ഒരുസംഘം കല്ലെറിഞ്ഞ് പരിക്കേല്പിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم