കുഞ്ഞിമംഗലത്ത് വി എസ് അനുകൂല പ്രകടനം

കണ്ണൂര്‍: വി എസിനെതിരേ നടപടിയെടുക്കാത്ത സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അഭിനന്ദിച്ചും വി എസ് അച്യൂതാനന്ദനെ അനുകൂലിച്ചും കുഞ്ഞിമംഗലത്ത് വി എസ് അനുകൂലികള്‍ പ്രകടനം നടത്തി. ധീരാ വീരാ വി എസ്സേ, ധീരതയോടെ നയിച്ചോളൂ, യഥാര്‍ഥ ധീരനായ കമ്മ്യൂണിസ്റ്റ് വി എസ്സാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് 20ഓളം പേരടങ്ങുന്ന സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. നേരത്തേ വി എസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോഴും പോളിറ്റ് ബ്യൂറോ നടപടിയെടുത്തപ്പോഴും ഇവിടെ ഒരുസംഘം പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇവര്‍ക്കെതിരെയുണ്ടായ പാര്‍ട്ടി നടപടി വകവയ്ക്കാതെയാണ് വീണ്ടും ആഹ്ലാദപ്രകനം നടത്തിയത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم