ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് മുന്‍ പഞ്ചായത്ത്പ്രസിഡന്റിന് പരിക്ക്

ഇരിട്ടി:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് അയ്യങ്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി തുപ്പറമ്പിലിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വീരാജ്‌പേട്ടയില്‍നിന്ന് കൂട്ടുപുഴ ഭാഗത്തേക്ക് വരുമ്പോള്‍ ഞായറാഴ്ച വൈകീട്ട് കൂട്ടുപുഴ പാലത്തിനടുത്ത് മരം ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീഴുകയായിരുന്നു. ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم