തില്ലങ്കേരിയില്‍ സി.പി.എം ലീഗ് സംഘര്‍ഷം: അന്‍സാരി തില്ലങ്കേരിയുടെ സഹോദരന് വെട്ടേററു

ഇരിട്ടി: യൂത്ത്‌ലീഗ് തില്ലങ്കേരി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും യൂത്ത്‌ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി തില്ലങ്കേരിയുടെ സഹോദരനുമായ കാവുമ്പടിയിലെ മുഹമ്മദ് സഹിറി (25)ന് വെട്ടേറ്റു. തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ സഹീറിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തില്ലങ്കേരി പഞ്ചായത്തില്‍ യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
വ്യാഴാഴ്ച രാത്രി 9 മണിയോടെ കാവുമ്പടി ടൗണിലാണ് സംഭവം. വീട്ടില്‍നിന്ന് പള്ളിയിലേക്ക് പോവുന്നതിനിടെ മുഖംമൂടി ധരിച്ച സംഘം അക്രമം നടത്തുകയായിരുന്നു.
സഹീറിന്റെ ഇടതുകാല്‍ തല്ലിയൊടിച്ച നിലയിലാണ്. പിടിവലിക്കിടയില്‍ അക്രമികളില്‍നിന്ന് താഴെ വീണ എയര്‍ പിസ്റ്റണ്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തു.
സംഭവമറിഞ്ഞ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചത് ഏറെനേരം പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കഴിഞ്ഞദിവസം കാവുമ്പടിയില്‍ സി.പി.എമ്മിന്റെ സ്തൂപം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പോലീസ് സ്തൂപനിര്‍മാണം തടയുകയും ചെയ്തിരുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് ലീഗ് ആരോപിച്ചു. ഇരിട്ടി സി.ഐ. വി.വി.മനോജ്, എസ്.ഐ. കെ.ജെ.ബിനോയി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ്‌ചെയ്യുന്നുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post