ഷുക്കൂര്‍ വധക്കേസ് പ്രതിക്ക് മര്‍ദ്ദനം; ഷുക്കൂറിന്റെ സഹോദരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ മര്‍ദ്ദിച്ച ഷുക്കൂറിന്റെ സഹോദരന്‍ അരിയില്‍ കുതിരപ്പുറത്തെ മുഹമ്മദ് ഷഫീഖിനെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ ഉമേഷ് വ്യാഴാഴ്ച തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെ രാവിലെ 11.30ഓടെയാണു സംഭവം. മെയിന്‍ റോഡില്‍ വച്ച് ഒരു സംഘം മാര്‍ക്കറ്റ് റോഡിലേക്കു തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണു പരാതി. ഷഫീഖിനെ കൂടാതെ ഷുക്കൂര്‍ കേസില്‍ സാക്ഷികളായ സകരിയ്യ, അബ്ദുസ്സലാം, അയ്യൂബ്, ഹാരിസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരേ കേസെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post