എസ് എന്‍ കോളേജില്‍ എ ബി വി പി- എസ് എഫ് ഐ സംഘര്‍ഷം

കണ്ണൂര്‍ : എസ് എന്‍ കോളേജില്‍ എ ബി വി പി പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. എ ബി വി പി യൂണിറ്റ് സെക്രട്ടറിയും രണ്ടാംവര്‍ഷ ബി എ വിദ്യാര്‍ത്ഥിയുമായ ഹേമന്ത്, ശ്യാംപ്രസാദ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്‌നിക്കിലും ഐ ടി ഐയിലും പഠിപ്പു മുടക്കിയ ശേഷം എസ് എന്‍ കോളേജിലും സമരം നടത്താനെത്തിയ എസ് എഫ് ഐ വിദ്യാര്‍ത്ഥികളാണ് എ ബി വി പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത്. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post