അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ടിന് നേരെ അക്രമം

പുതിയെതരു: സിപിഎം നേതാവും അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ കെ. പവിത്രനു മര്‍ദനമേറ്റു. ഞായറാഴ്ച രാവിലെ ഒന്‍പതോടെ നീര്‍ക്കടവിലായിരുന്നു സംഭവം. നീര്‍ക്കടവ് സ്വദേശിയായ രാജീവന്റെ വീട്ടുപറമ്പില്‍ കെട്ടി നില്‍ക്കുന്ന വെള്ളം സമീപത്തെ ബേബിയുടെ പറമ്പത്തേക്ക് തുറന്നുവിടുന്നതു സംബന്ധിച്ച തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. പറമ്പില്‍ പണി നടന്നുകൊണ്ടിരിക്കെ അയല്‍വാസിയായ റെനീഷാണു മര്‍ദിച്ചതെന്നു പറയുന്നു. പവിത്രനനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പവിത്രനും പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാമചന്ദ്രനും ചേര്‍ന്നു മര്‍ദിച്ചുവെന്നാരോപിച്ച് കുഞ്ഞിപ്പാണന്‍ രാമകൃഷ്ണന്റെ ഭാര്യ ബേബി (60), ഇവരുടെ പേരമകന്‍ ജിഷ്ണുരാജ് എന്നിവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിഷ്ണുരാജിനെ വധിക്കുമെന്ന് ആക്രോശിച്ചാണ് അക്രമിസംഘം എത്തിയതെന്നു ബിജെപി അഴീക്കോട് പഞ്ചായത്ത് ജനറല്‍സെക്രട്ടറി ടി.കെ. പ്രശാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post