സിപിഎം ഭയക്കുന്നതു മരിച്ച ചന്ദ്രശേഖരനെ: വിഷ്ണുനാഥ്

ശ്രീകണ്ഠപുരം: ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ മരിച്ച ചന്ദ്രശേഖരനെയാണു സിപിഎം കൂടുതല്‍ ഭയപ്പെടുന്നതെന്നു യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന പഠനക്യാമ്പ് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനു ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പോലും വിശ്വസിപ്പിക്കാന്‍ ഇതുവരെ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല.
ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ അധ്യക്ഷതവഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, കെ.പി. നൂറുദ്ദീന്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. സോണി സെബാസ്റ്റിയന്‍, വി.എ. നാരായണന്‍, കൊയ്യം ജനാര്‍ദനന്‍, രജിത്ത് നാറാത്ത്, കെ.പി. ലിഷ, പി.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post