കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പള്ളികളെ മുസ്ലിംലീഗ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന പരാതി നല്‍കിയ വിരോധത്തിനാണ് തന്നെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി കണ്ണൂര്‍ ഗസ്റ്റ്ഹൗസിലെത്തിയ ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലീഗിന്റെ ചെയ്തികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും താന്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി മുസ്ലിംലീഗിന്റെ തിട്ടൂരമനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേരളത്തെ പച്ചപിടിപ്പിക്കാനുള്ള ലീഗിന്റെ പരിശ്രമത്തെ എതിര്‍ക്കുന്ന എല്ലാവരെയും കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്.
ലീഗ് താവളത്തില്‍ നടക്കുന്ന അക്രമങ്ങളെ ആരും എതിര്‍ക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും കേരളത്തെ ഗുജറാത്താക്കാനുള്ള ആര്‍ എസ് എസിന്റെ വധശ്രമത്തെ എതിര്‍ത്തതിനാണ് 13 വര്‍ഷം മുമ്പ് ഒരു തിരുവോണദിവസം തന്നെ വധിക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ ലീഗ് തീവ്രവാദത്തെ എതിര്‍ക്കുന്നതിനാലാണ് ഈ വിചാരണ പ്രഹസനം നടക്കുന്നത്. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു സി പി എം പ്രവര്‍ത്തകനായ തന്നെ കൊലക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യണമെന്ന ലീഗ് നേതാക്കളുടെ തീരുമാനം നടപ്പിലാക്കാനാണ് ഇവിടുത്തെ പോലീസ് ഉന്നതര്‍ ശ്രമിക്കുന്നത്.
ഫിബ്രവരി 19ന് ലീഗ് നടത്തിയ നാല് അക്രമങ്ങളില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ സന്ദര്‍ശിക്കാന്‍ പോയ തനിക്കും ടി വി രാജേഷ് എം എല്‍ എക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലീഗ്കാരുടെ അക്രമത്തില്‍ പരിക്കേറ്റിരുന്നു. സ്വാഭാവികമായും പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ തങ്ങളെ പിന്നീട് നടന്ന ഒരു കൊലക്കേസിന്റെ പേരില്‍ ചോദ്യംചെയ്യേണ്ട കാര്യംപോലുമില്ല. എന്നാല്‍ ലീഗിന് അടിമപ്പെടുന്ന
കോണ്‍ഗ്രസ് ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ്. കള്ളക്കേസും അറസ്റ്റുമൊന്നും സി പി എമ്മിന് പുത്തരിയല്ല. സി പി എമ്മിന് എതിരായി നടക്കുന്ന അക്രമങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു.

إرسال تعليق