ഫോണില്‍ ഭീഷണി; യുവാവ് അറസ്റ്റില്‍

പാലാവയല്‍: വീട്ടുകാരെ നിരന്തരമായി ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഗൃഹോപകരണ കച്ചവടക്കാരനായ യുവാവ് അറസ്റ്റില്‍. മാനന്തവാടി മുപ്പെത്തെട്ടാംമൈയില്‍ പെരിയ സ്വദേശി ബെന്നി(33)യെയാണ് ചിറ്റാരിക്കാല്‍ എസ്‌ഐ പി.വിജയനും സംഘവും അറസ്റ്റുചെയ്തത്. തയ്യേനിയിലെ 30 ഓളം വീട്ടുകാരെ ഏതാനും നാളുകളായി ഇയാള്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നാണ് പരാതി. 2009ല്‍ ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വീടുകള്‍ തോറും വില്‍പന നടത്താനായി യുവാവ് തയ്യേനിയില്‍ എത്തിയിരുന്നു. ഗൃഹോപകരണ കച്ചവടത്തിനിടയില്‍ നാട്ടുകാരുമായി സൗഹൃദത്തിലായി.
അവിടെ നിന്നു മാറിയതിന് ശേഷവും ചില കുടുംബങ്ങളുമായി സൗഹൃദം തുടരുകയും പുരുഷന്‍മാരില്ലാത്ത വീടുകളില്‍ സന്ദര്‍ശനം നടത്തുന്നത് പതിവാക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തവരെയാണ് യുവാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തയ്യല്‍ മെഷിന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സര്‍ക്കാര്‍ ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവയുടെ ഫോട്ടോ കോപ്പിയും ഫോട്ടോയും വാങ്ങിയിരുന്നു. ഇതുപയോഗിച്ച് വിവിധ കമ്പനികളുടെ സിംകാര്‍ഡ് കരസ്ഥമാക്കിയാണ് ഭീഷണിപ്പെടുത്തിയത്. ഇയാളില്‍ നിന്നും പന്ത്രണേ്ടാളം സിംകാര്‍ഡുകളും പോലീസ് കണെ്ടടുത്തു. സമാനമായ കേസില്‍ നാട്ടുകാര്‍ പിടികൂടി ബദിയഡുക്ക സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ബദിയഡുക്കയില്‍ നിന്നാണ് ചിറ്റാരിക്കാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post