ബിന്ദുകൃഷ്ണയ്ക്ക് പി ജയരാജന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ അപകീത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച ദൃശ്യമാധ്യമങ്ങള്‍ക്കും പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. ബി പി ശശീന്ദ്രന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും
നോട്ടീസില്‍ പറയുന്നു. തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയും പാര്‍ട്ടിയെയും അപമാനിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. നോട്ടീസ് കിട്ടി രണ്ട് ദിവസത്തിനകം ഈ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم