പരിയാരം: ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ്ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ വൃദ്ധന് ആസിഡ് കഴിച്ച് ജീവനൊടുക്കി. ജോസ്ഗിരി സ്വദേശി താബോറില്‍ താമസിക്കുന്ന പ്ലാവനക്കുഴിയില്‍ പാപ്പു (60) ആണ് ജീവനൊടുക്കിയത്. ശിക്ഷ കഴിഞ്ഞിറങ്ങിയ പാപ്പു ഏറെക്കാലം ഒരു അനാഥമന്ദിരത്തിലാണ് താമസിച്ചത്. പിന്നീട് അവിടെനിന്ന് മുങ്ങി താബോറിലെ ബാല ശശിധരന് നായരുടെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയായി. കഴിഞ്ഞ ഒരു വര്‍ഷമായി പാപ്പു മദ്യപിക്കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ മദ്യപാനം തുടങ്ങി. കൃത്യമായി ജോലി ചെയ്യാറുമില്ല. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് റബര്‍ തോട്ടത്തില്‍ ആസിഡ് കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. പരിയാരം മെഡി. കോളേജില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണമടഞ്ഞു. ഭാര്യയും കുട്ടികളും നേരത്തെ കൈവിട്ടിരുന്നു.
കൊല കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ വൃദ്ധന് ജീവനൊടുക്കി
Unknown
0
إرسال تعليق