മൊബൈലില്‍ വീട്ടമ്മയെ വിളിച്ച് ശല്യംചെയ്ത യുവാവ് കുടുങ്ങി

ശ്രീകണ്ഠപുരം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ നിരന്തരം വിളിച്ച് ശല്യം ചെയ്ത പതിനെട്ടുകാരനെ തന്ത്രപരമായി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു. പയ്യാവൂര്‍ കുന്നത്തൂരിനടുത്ത് താമസക്കാരിയായ ഭര്‍തൃമതിയായ യുവതിയെ ഫോണില്‍ നിരന്തരം വിളിച്ച് അശ്‌ളീലം സംസാരിച്ച വിരുതനാണ് പിടിയിലായത്. കൂത്തുപറമ്പ് കോളയാട് സ്വദേശിയായ യുവാവിനെയാണ് തന്ത്രപരമായി യുവതിയുടെ വീട്ടുകാര്‍ കുടുക്കിയത്. പലതവണ യുവാവിനെ താക്കീത് ചെയ്തിരുന്നെങ്കില്‍ ഇയാള്‍ ഫോണ്‍ വിളി അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെ യുവതിയും കുടുംബവും പോലസിന്റെ സഹായം തേടുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ യുവതിയുടെ ഫോണില്‍ നിന്നും വിളിച്ചി തന്നെ കാണമെന്ന് യുവതി പറഞ്ഞതോടെ അണിഞ്ഞൊരുങ്ങി പയ്യാവൂരിലെത്തിയ യുവാവിനെ നാട്ടുകാരും പോലീസും പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم