കമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ കോടതി ഗെയിററില്‍ ക്രൂരമായി മര്‍ദ്ദിച്ചു

കണ്ണൂര്‍: യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ കോടതി ഗെയിററില്‍ മര്‍ദ്ദിച്ച് അവശനാക്കി. ശങ്കരന്‍ കടയിലെ റശീദിന്റെ മകന്‍ സിറാജാണ് ബുധനാഴ്ച ഉച്ചയോടെ കണ്ണൂര്‍ കോടതി ഗെയിററില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞ 19 ന് കണ്ണാടിപറമ്പിലെ പി.സി. മുസക്കുട്ടിയുടെ മകള്‍ ഫാത്തിമ മന്‍സിറ (18)ക്കൊപ്പം സിറാജ് ഒളിച്ചോടിയിരുന്നു. ബുധനാഴ്ച ഇവര്‍ കോടതിയില്‍ ഹാജരാകുമെന്ന സൂചനയെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും വീട്ടുകാരും കോടതി പരിസരത്ത് രാവിലെ തന്നെ എത്തിയിരുന്നു. എന്നാല്‍ സിറാജ് മാത്രമാണ് കോടയില്‍ എത്തിയത്. കോടതി പരിസരം വീക്ഷിച്ച ശേഷം ഇയാള്‍ പുറത്തേക്ക് മടങ്ങുമ്പോഴായിരുന്ന 15 അംഗ സംഘ അക്രമിച്ചത്. സിറാജിനെ ബലമായി കാറില്‍ കയററി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അഭിഭാഷകരും കോടതിയിലുണ്ടായിരുന്നവരും ചേര്‍ന്ന് തടഞ്ഞ് സിറാജിനെ കോടതിയിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞെത്തിയ പോലീസ്  യുവതിയുടെ സഹോദരനടക്കം രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സിറാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم