കണ്ണൂര്‍: ആറര പതിറ്റാണ്ട് കേരളക്കരയില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തി മുസ്‌ലിംലീഗ് വളര്‍ത്തിയെടുത്ത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വ്വം നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമത്തെ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ പാരമ്പര്യം അറിയുന്ന പൊതുസമൂഹം തള്ളിക്കളയുമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദ് പറഞ്ഞു.
ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും നയിച്ച മുസ്‌ലിംലീഗ് കേരളക്കരയില്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെ ഏറെ പ്രശംസിച്ചത് സഹോദര സമുദായമാണ്. ആരു ശ്രമിച്ചാലും ഈ നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സാധ്യമല്ല. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ നിരാശരാകേണ്ടി വരും. സംഘടനയുടെ കെട്ടുറപ്പും ഐക്യവും അച്ചടക്കവും കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാനും റംസാന്‍ റിലീഫ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, പോഷക സംഘടനാ ഭാരവാഹികളുടെ പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കല്ലായി സ്വാഗതം പറഞ്ഞു. കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, വി.പി.വമ്പന്‍, കെ.എം.സൂപ്പി, ബി.പി.ഫാറൂഖ്, എന്‍.എ.അബൂബക്കര്‍ മാസ്റ്റര്‍, അഡ്വ.എസ്.മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ.കെ.എ.ലത്തീഫ് നന്ദി പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ പൊട്ടങ്കണ്ടി അബ്ദുള്ള, എസ്.എ.ശുക്കൂര്‍ ഹാജി, എന്‍.കെ.റഫീഖ്, എന്‍.മഹമൂദ്, പി.ഒ.പി.മുഹമ്മദലി ഹാജി, അന്‍സാരി തില്ലങ്കേരി, കെ.പി.മൊയ്തീന്‍, കെ.പി.താഹിര്‍, എ.കെ.അബൂട്ടി ഹാജി, വി.നാസര്‍, സി.കെ.മുഹമ്മദ്, പി.പി.എ.ഹമീദ്, പി.എം.അബൂട്ടി, അഡ്വ.കെ.മുഹമ്മദലി, എം.പി.മുഹമ്മദലി, ഇ.പി.ശംസുദ്ദീന്‍, കെ.കെ.അശ്രഫ്, പി.കെ.കാദര്‍കുട്ടി, എന്‍.പി.താഹിര്‍, എം.കെ.അഹമ്മദ്, മഹമൂദ് അള്ളാംകുളം, നസീര്‍ പുത്തൂര്‍, എ.കെ.മുസ്തഫ, കെ.മുസ്തഫ, അബ്ദുറഹ്മാന്‍ പെരുവണ, സൈഫുദ്ദീന്‍ നാറാത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.

إرسال تعليق