കണ്ണൂര്‍ : പുതുച്ചേരി ആരോഗ്യവൈദ്യുതി വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് രണ്ടരകോടിയിലേറെ രൂപയോളം തട്ടിയ കേസില്‍ മാഹി. ഗവ. ആശുപത്രി വാച്ച്മാനായ ടി.പി. പ്രഭാകരനെ(40) അറസ്റ്റ് ചെയ്തത്. റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന കൂത്തുപറന് സ്വദേശി ഫിലിപ്പിനെ പോലീസ് തെരയുന്നുണ്ട്. പ്രഭാകരന്റെ ചാലക്കരയിലെ വാടകവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 70 വ്യാജ സര്‍വീസ് ബുക്കുകളും 13 ലക്ഷം രൂപയും വിവിധ വകുപ്പ് മേധാവികളുടെ വ്യാജ നിയമ ഉത്തരവുകളുടെ അച്ചടിച്ച കോപ്പികളും പോലീസ് കണ്ടെടുത്തു.
പുതുച്ചേരി സി.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പുതുച്ചേരിയിലെ ചില ഏജന്റുമാരും തട്ടിപ്പിന് പിറകിലുണ്ട്. മാഹിയിലെ ടൂറിസ്റ്റ് ഹോമുകളില്‍ വെച്ചും പുതുച്ചേരിയില്‍ വെച്ചുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ നടത്തിയത്. കഴിഞ്ഞ ദിവസം നല്‍കിയ നിയമന ഉത്തരവില്‍ ഒരാളെ പുതുച്ചേരിയിലെ ഐ.ജി ഓഫീസിലാണ് നിയമിച്ചത്. പൂവ്വക്കുന്ന് പൂതതാറ പൂരാറ, ഏലാങ്കോട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായവര്‍. ഇവരില്‍ നിന്ന് അഡ്വാന്‍സായി രണ്ട് ലക്ഷം രൂപവരെ വാങ്ങിയിരുന്നു. ജോലിയില്‍ കയറിയാല്‍ 8ലക്ഷം നല്‍കണമെന്നാണ് കരാര്‍.

إرسال تعليق