അഴീക്കോട് : പുതിയ തലമുറക്ക് വൃദ്ധര്‍ ഒരു ബാധ്യതയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അഴീക്കോട് സാന്ത്വനം വയോജനസദനത്തിന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മാതാപിതാക്കളുമായി യുവജനങ്ങള്‍ക്കുള്ള ബന്ധം പ്രായമായി കഴിഞ്ഞാല്‍ ജന്മദിനത്തില്‍ ഒരു പൂച്ചെണ്ട് കൊടുക്കുന്നതില്‍ ഒതുങ്ങുന്നു. നമ്മുടെ സംസ്‌കാരം അതല്ല, വൃദ്ധന്‍മാരെ പരിചരിക്കണം. അവര്‍ക്ക് ജീവിക്കുന്ന കാലത്തോളം സന്തോഷകരമായ ചുറ്റുപാട് ഒരുക്കണം. ക്ഷേത്രത്തില്‍ പോയി പൂജകഴിക്കുന്നതിനേക്കാള്‍ വലിയ പുണ്യമാണ് വൃദ്ധരെ പരിചരിക്കല്‍. അദ്ദേഹം പറഞ്ഞു. എം.ബി.കെ. അലവില്‍ അധ്യക്ഷതവഹിച്ചു. ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മാരകമായി നിര്‍മിച്ച ഓഡിറ്റോറിയം സൂര്യ കൃഷ്ണമൂര്‍ത്തിയും സാന്ത്വനം കലാ സാംസ്‌കാരികവേദി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. സി.കെ. രവീന്ദ്രവര്‍മ രാജ, എം.കെ. രവീന്ദ്രന്‍, ടി.പി. ഭാസ്‌കരപൊതുവാള്‍, ടി.പി.ആര്‍ നാഥ്, കെ.പി. നായര്‍, പി.പി. മുകുന്ദന്‍, കെ.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

إرسال تعليق