ശെല്‍വരാജിന്റെ വിജയം: ജില്ലയിലെങ്ങും ആഹ്ലാദപ്രകടനം

കണ്ണൂര്‍: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു ജില്ലയിലെങ്ങും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മധുരപലഹാര വിതരണവും നടന്നു. കണ്ണൂരില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനു കെ. സുരേന്ദ്രന്‍, അഡ്വ. സോണി സെബാസ്റ്റിയന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുണേ്ടരി ഗംഗാധരന്‍, എം.പി. മുരളി, മുഹമ്മദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുറ്റി, എം.കെ. മോഹനന്‍, സുരേഷ്ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍, ടി. ജയകൃഷ്ണന്‍, സുധീപ് ജയിംസ്, എം.പി. വേലായുധന്‍, റഷീദ് കവ്വായി എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
ഇരിട്ടിയില്‍ നടന്ന പ്രകടനത്തിനു പി.കെ ജനാര്‍ദനന്‍. കെ.പി സിജു, പി.പി മുസ്തഫ, കെ.സുമേഷ് കുമാര്‍, എം.വി രഞ്ചന്‍, പി.എ നസീര്‍, സി. അഷ്‌റഫ് ഇബ്രാഹിംമുണേ്ടരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന്റെ പരിസരത്തുനിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനത്തിന് കെപിസിസി അംഗം കല്ലിങ്കീല്‍ പദ്മനാഭന്‍, ടി. ജനാര്‍ദനന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, സി.സി. ശ്രീധരന്‍, അള്ളാംകുളം മഹമൂദ്, ജോര്‍ജ് വടകര, പി.പി. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുപുഴയില്‍ നടന്ന പ്രകടനത്തിനു തങ്കച്ചന്‍ കാവാലം, ജോയി ജോസഫ് ചൂരനാനിക്കല്‍, ഡെന്നി കാവാലം, ജോസഫ് മുള്ളന്‍മട, എ. ബാലകൃഷ്ണന്‍, പി.ആര്‍. വിജയന്‍, വിജേഷ് പള്ളിക്കര, ജോസഫ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
പുളിങ്ങോം ടൗണില്‍ നടന്ന ആഹ്ലാദപ്രകടനത്തിനു ബേബി കളത്തില്‍, സാബു വെള്ളിമൂഴയില്‍, റെജി മറ്റത്തില്‍, ബിജു തെന്നടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പയ്യാവൂര്‍ ടൗണില്‍ നടന്ന ആഹ്ലാദ പ്രകടനത്തിനു പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചേന്നാട്ട്, ടി.പി. അഷ്‌റഫ്, ഡെയ്‌സി ചിറ്റൂപ്പറമ്പില്‍, തോമസ് തുടിയംപ്ലാക്കല്‍, ജയിംസ് തുരുത്തേല്‍, ജിത്തു തോമസ്, വിലാസിനി ഗോവിന്ദന്‍, വത്സലാ സാജു, ടി.പി. കുഞ്ഞുമോന്‍, ജോയി പുല്ലാട്ട്, നോബിന്‍സണ്‍ ചെറുപുറം, ഇ.കെ. കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യുഡിഎഫ് ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, അലി മംഗര, പി.ടി. ജോണ്‍, മമ്മു കായക്കൂല്‍, ഒ.പി. ഇബ്രാഹിംകുട്ടി, കെ.പി. ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കരുവഞ്ചാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവഞ്ചാല്‍ ടൗണില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഓരത്തേല്‍, സജി കുറ്റിയാനിമറ്റം, വി.എ. റഹിം, അഡ്വ. ബിനോയ് തോമസ്, ബിജു പുളിയംതൊട്ടി, പി.ടി. മാത്യു, എന്‍.യു. അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.
ഏരുവേശി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്പേരി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി, തോമസ് പാലോലില്‍, അഗസ്റ്റിന്‍ മുക്കുഴി, ടെസി ഇമ്മാനുവല്‍, ജോണ്‍സണ്‍ പുലിയുറുമ്പില്‍, ജോസ് പരത്തിനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post