ക്ഷേത്രമുററത്ത് നിന്നും കാമുകനോടൊപ്പം മുങ്ങിയ യുവതി കോടതിയില്‍ ഹാജരായി

കണ്ണൂര്‍: വിവാഹ പിറേറന്ന് ക്ഷേത്രമുററത്ത് നിന്നും കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി കോടതിയില്‍ ഹാജരായി. കണ്ണാടിപറമ്പ് മേലോട്ട് റീന (23)യാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അഭിഭാഷകരായ എം. ദീപക്, ശ്രീജ പ്രസന്നന്‍ എന്നിവര്‍ മുഖേന കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേററ് എ ടി അനില്‍ കുമാര്‍ മുമ്പാകെ ഹാജരായത്.
കഴിഞ്ഞ ഞായറാഴ്ച കയരളം സ്വദേശി വിവാഹം ചെയ്ത റീന തിങ്കളാഴ്ച ഭര്‍ത്താവിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴാണ് കാമുകനായ പൂഴിതൊഴിലാളി വിജേഷിനോടൊപ്പം ഒളിച്ചോടിയത്. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ അംബാസഡര്‍ കാറിലാണ് ഇുവരും മുങ്ങിയത്. റീന ഭര്‍ത്താവ് അണിയിച്ച താലിമാല അഴിച്ചുവെച്ച് മററു ആഭരണങ്ങളുമായാണ് മുങ്ങിയത്.
ബന്ധുക്കളുടെ പരാതിയില്‍ മയ്യില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരും കോടതിയില്‍ ഹാജരായത്. തന്നെ ആരും തട്ടികൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തായ വിഷ്രേിനോടൊപ്പമാണ് പോയതെന്നും അദ്ദേഹത്തിന്റെ ബന്ധുവീട്ടില്‍ താമസിച്ചു വരികയാണെന്നും മൊഴി നല്‍കിയ റീന വിജേഷിനോടൊപ്പം പോകാനാണ് താല്‍പര്യമെന്നും കോടതിയെ ബോധിപ്പിച്ചു.
ഇത് കോടതി അനുവദിച്ച് മടങ്ങവെ ചിലര്‍ ഇവരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഭവമറിഞ്ഞെത്തിയ ടൗണ്‍ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും രാത്രി വൈകി വിട്ടയക്കുയും ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post